കൊച്ചി: അമ്യൂസ്മെന്റ് പാര്‍ക്ക് രംഗത്തെ ദേശീയതല മികവിനുള്ള അംഗീകാരമായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് അമ്യൂസ്മെന്റ് പാര്‍ക്ക്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എക്സ്പോ ഏര്‍പ്പെടുത്തിയ അഞ്ച് അവാര്‍ഡുകള്‍ക്ക് രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ നടത്തിപ്പുകാരായ വണ്ടര്‍ലാ ഹോളിഡേയ്സ് അര്‍ഹമായി. ഏറ്റവും നൂതനമായ സവാരിയും ആകര്‍ഷണങ്ങളും, സവാരികളുടെ എണ്ണവും വൈവിധ്യവും, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രചാരണം എന്നീ വിഭാഗങ്ങളിലാണ് വണ്ടര്‍ലാ പ്രധാന അവാര്‍ഡുകള്‍ നേടിയത്. അച്ചടിമാധ്യമ രംഗത്തെ പ്രചാരണത്തിനുള്ള വിഭാഗത്തില്‍ റണ്ണര്‍-അപ് അവാര്‍ഡും നേടി.
ഇവയ്ക്കു പുറമെ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിലൂടെ നടത്തുന്ന പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡും വണ്ടര്ലായ്ക്കാണ് ലഭിച്ചത്.
ബാംഗ്ലൂരിലും കൊച്ചിയിലുമുള്ള കമ്പനിയുടെ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ സവാരികള്ക്കായും മറ്റും ഉപയോഗപ്പെടുത്തുന്നത് സൗരോര്‍ജമാണ്. ഇന്ത്യയില്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഏക എന്റര്റ്റൈന്മെന്റ് പാര്‍ക്ക് ശൃംഖല എന്ന മികവും കമ്പനിക്കുണ്ട്. ഈ അംഗീകാരങ്ങള്‍ക്കായി വണ്ടര്‍ലായെ തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടര്‍ലാ ഇപ്പോഴും വികസനത്തിന്റെ പാതയില്‍ത്തന്നെയാണ്. സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ ആവേശകരമായ വിനോദങ്ങള്‍ ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അരുണ്‍ പറഞ്ഞു. 300 കോടി രൂപ മൂലധനച്ചെലവില്‍ ഹൈദ്രാബാദില്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കാനും കമ്പനി തയ്യാറെടുക്കുന്നു. ആതിഥേയവ്യവസായ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതുള്‍പ്പെടെയുള്ള വമ്പന്‍ വികസനപദ്ധതികളാണ് കമ്പനിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: