ബ്രസല്‍സ്: ഉത്തരകൊറിയയ്ക്കെതിരേ കടുത്ത ഉപരോധവുമായി യൂറോപ്യന്‍ യൂണിയന് രംഗത്തെത്തി. കഴിഞ്ഞ ആഴ്ച നടത്തിയ മൂന്നാമത്തെ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ ഉപരോധം ഒന്നുകൂടി ശക്തമാക്കിയിരിക്കുന്നത്. ഉത്തരകൊറിയയുടെ നടപടിയെ യൂറോപ്യന്‍ യൂണിയന് ശക്തമായി അപലപിച്ചു. ഉന്നത വ്യക്തികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമേ ഇവരുടെ സ്വത്ത് മരവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. 26 പേര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരകൊറിയന്‍ ബോണ്ടുകളുടെ വില്പനയും തടഞ്ഞിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തില്‍ ഉപയോഗിക്കുന്ന പ്രത്യേക തരം സ്റ്റീലിന്റെ കയറ്റുമതിയും ഇറക്കുമതിയും വിലക്കിയിട്ടുണ്ട്. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരവും തടഞ്ഞിട്ടുണ്ട്. ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ബാങ്കിന് പുതിയ ബാങ്ക് നോട്ടുകള്‍ നല്‍കുന്നതും വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: