കോതമംഗലം: തൃക്കാരിയൂരിലുള്ള ആര്‍എസ്എസ് താലൂക്ക് കാര്യാലയം ആക്രമിക്കുകയും സംഘകാര്യകര്‍ത്താക്കളെയും സ്വയംസേവകരേയും മര്‍ദ്ദിക്കുകയും ചെയ്തത് സിപിഎം- ഡിവൈഎഫ്ഐ നേതൃത്വം കരുതിക്കുട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സൂചന.
തൃക്കാരിയൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന താലൂക്ക് കാര്യാലയവും ആര്‍എസ്എസ് ശാഖയും തൃക്കാരിയൂര്‍ ഗ്രാമത്തിന് മാതൃകയായി നിരവധിസേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരികയാണ് ഇത് മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് എന്നും വിഘാതമാകുന്നുവെന്ന് മനസ്സിലാക്കിയ ചില ഡിവൈഎഫ്ഐ നേതാക്കള്‍ സിപിഎം നേതാക്കളുമായി നടത്തിയ ഗുഢാലോചനയുടെ ഭാഗമായാണ് കഴിഞ്ഞദിവസമുണ്ടായ ആക്രമണമത്രെ. ഇതിന്റെ തുടക്കമെന്നോണം കഴിഞ്ഞ ഒരാഴ്ചമുമ്പ് സംഘശാഖ നടക്കുന്ന മൈതാനത്ത് ഏതാനും ഡിവൈഎഫ്ഐക്കാര്‍ ബൈക്കുകളുമായി വന്ന് ഭീഷണിമുഴക്കി. സ്വയംസേവകരെ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ ശ്രമിച്ചപ്പോഴാണ് നിമിഷങ്ങള്‍ക്കകം അന്‍പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കി അക്രമണം നടത്തിയത്. ഇക്കുട്ടത്തില്‍ തൃക്കാരിയൂര്‍ സ്വദേശികളായ ശ്രീജിത് കണ്ടംപ്ലാപ്ലില്, ലാല്കൃഷ്ണന്, സുബിന്, പട്ടേരിക്കുട്ടി, ദീപക് തടത്തിക്കവല, കെ.പി.ഗോപകുമാര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ പി.എസ്.സന്തോഷ് പറമ്പാത്ത്, എം.എസ്.സന്തോഷ്, ഉണ്ണികൃഷ്ണന് നെല്ലിക്കുഴി എന്നിവരും ഡിവൈഎഫ്ഐ നേതാവും വാര്‍ഡ് മെമ്പറുമായ കെ.പി.ജയകുമാറുള്പ്പെടെ അന്‍പതോളം പേര് ഉണ്ടായിരുന്നു. സംഭവത്തില്‍ സിപിഎമ്മിനും, ഡിവൈഎഫ്ഐക്കുമെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: