ഗയ: ബിഹാറിലെ ഗയ ജില്ലയില്‍ ദേശീയപാതയില്‍ തിങ്കളാഴ്ചയുണ്ടായ ബസപകടത്തില്‍ നാലു പേര് മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ നിന്നു പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലേയ്ക്കു പോകുകയായിരുന്ന 50 അംഗ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ദേശീയപാതയ്ക്കു സമീപം ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരുകിലുള്ള കുഴിയിലേയ്ക്കു മറിയുകയായിരുന്നു. പരിക്കേറ്റവരെ എഎന്‍എം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: