മാവേലിക്കര: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ കഴിഞ്ഞഡിസംബര്‍ 29ന് രഹസ്യ യോ ഗം നടത്തുന്നതിനിടെ മാവോയിസ്റ്റ് ബന്ധമുള്ള നിരോധിത സംഘടനാ പ്രവര്‍ത്തക രെ രഹസ്യാന്വേഷണ വിഭാ ഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തിട്ടും ഇവരെ വേണ്ട രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ് തില്ലെന്ന് ആക്ഷേപം ഉയരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് പേരിന് ചോദ്യം ചെയ്യല്‍ നടത്തി മ ണ്ണൂര്‍ അജയനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി ഫയല്‍ മടക്കുകയായിരുന്നു. തമിഴ്നാട്, ആന്ധ്രയില്‍ നിന്നുമുള്ള ക്യൂ ബ്രാഞ്ച് ഉ ദ്യോഗസ്ഥര്‍ എത്തി പ്രതിക ളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് നിരോധിത സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നും. അറസ്റ്റിലായവരില്‍ ചെന്നൈ സ്വദേശി ഗോപാല്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും വടക്കന്‍ മലബാറില്‍ നടന്ന പല മാവോയിസ്റ്റ് സംഘര്‍ഷങ്ങളുടെയും സൂത്രധാരന്‍ ഇയാളാണെന്നും മനസിലാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇവര്‍ കേ രള പോലീസിനു നല്കിയി ട്ടും പ്രതികളെ വേണ്ട രീതിയില്‍ ചോദ്യം ചെയ്തിരുന്നില്ല.
ചില ചാനല്‍ വാര്‍ത്തകളു ടെ അടിസ്ഥാനത്തില്‍ ജില്ലയിലെ പോലീസ് മേധാവി ലോഡ്ജില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത എഎസ്ഐയെ ശാസിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളുടെ ഭീഷണിയും ഉന്നത ഉദ്യോഗസ്ഥന്റെ ശാസനയും മൂലം എഎസ്ഐ അടുത്ത ദിവസം രാവിലെ ആത്മഹ ത്യ ചെയ്തിരുന്നു. ഈ സംഭ വം കൂടിയായതോടെ ലോക്കല്‍ പോലീസിന് കേസ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു. ഇതേതുടര്‍ന്നാണ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വേണ്ട രീതിയില്‍ ചോദ്യം ചെയ്യുകപോലും ചെയ്യാതെ കോടതിയില്‍ തിരികെ ഹാജരാക്കിയത്.
രഹസ്യ യോഗത്തിനിടെ പിടിയിലായവരുടെ കൂട്ടത്തില്‍ ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്ന രൂപേഷിന്റെ വിദ്യാര്‍ഥിനികളായ മക്കളും ഉണ്ടായിരുന്നു. ഇവരെ പോലീസ് മാനസികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് അന്ന് പോരാട്ടം പ്ര വര്ത്തകരുള്പ്പെടെ മാവേലിക്കരിയിലെത്തി പ്രതിഷേധിച്ചിരുന്നു. ഈ വിവരങ്ങളൊ ക്കെ തന്നെ പോലീസ് അറിഞ്ഞി ട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.
അന്ന് പിടിയിലായവരെ വി ശദമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ യോഗത്തിനു നേതൃ ത്വം നല്കിയ അജയനുള്പ്പെടെയുള്ളവരെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമായിരുന്നെന്നും സംസ്ഥാനത്തെ മാ വോയിസ്റ്റ് വേരോട്ടത്തെ തടയുവാന്‍ സാധിക്കാമായിരുന്നെന്നുമാണ് ഇപ്പോള്‍ പോലീസുകാരുള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
മാവേലിക്കര മാങ്കാംകുഴി ചാരുവേലില്‍ (രാജേഷ് ഭവനം) രാജേഷ് (34), ചെന്നൈ രാജാക്കില് പാക്കം നമ്പര്‍-6 ഗോപാല്‍ (52), കൊല്ലം മയ്യനാട് കൈപ്പുഴവിളവീട്ടില് ദേവരാജന്‍ (52), തിരുവനന്തപുരം അണ്ടൂര്‍കോണം മണ്ണാവിള തറയില്‍ ഷിയാസ് (23), തിരുവനന്തപുരം ചിറയിന്കീ ഴ് ചരുവിള ബാഹുലേയന് (50) എന്നിവരെയായിരുന്നു അന്ന് പോലീസ് ലോഡ്ജില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ ഇ പ്പോള്‍ തിരുവനന്തപുരത്ത് ജയിലില്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: