സാന്‍ഫ്രാന്‍സിസ്ക്കോ: ഫേസ് ബുക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി ആക്രമിച്ചു. ഹാക്കര്‍മാരുടെ സാന്നിധ്യം വെള്ളിയാഴ്ച്ചയാണ് തിരിച്ചറിഞ്ഞത്. ഏത് ഗ്രൂപ്പാണ് ഹാക്കിങ്ങിന്റെ പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഫേസ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്സുരക്ഷിതമാണെന്നും ഇതിലേക്ക് കടക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചില്ലെന്നും ഫേസ് ബുക്ക് വ്യക്തമാക്കി. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഫേസ് ബുക്കിന് ഏകദേശം നൂറുകോടി ഉപഭോക്താക്കളുണ്ട്. ചൈനയില്‍ നിന്നുള്ള ഹാക്കര്മാരാകാം ഫേസ്ബുക്കില്‍ നുഴഞ്ഞു കയറിയതെന്ന് ആന്റി വൈറസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മറ്റുള്ള വെബ്സൈറ്റുകളെ അപേക്ഷിച്ച് അടുത്തകാലത്താണ് ഫേസ് ബുക്കിനെ ഹാക്കര്മാര്നോട്ടമിട്ടത്. എന്നാല്‍ ട്വിറ്ററിലും, മൈക്രോ ബ്ലോഗ് നെറ്റ് വര്‍ക്കുകളിലും 250,000 യൂസര്‍ അക്കൗണ്ടുകളിലുമാണ് കഴിഞ്ഞ മാസം ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി വിവരങ്ങള്‍ ചോര്‍ത്തിയത്.
ന്യൂസ് പേപ്പര്വെബ്സൈറ്റുകളായ ദി ന്യൂയോര്‍ക്ക് ടൈംസ്(എന്‍ വൈ ടി എന്‍), ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ദി വാള് സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടു. ചൈനയ്ക്കെതിരായി പ്രസിദ്ധീകരിക്കുന്ന സൈറ്റുകളും, ചൈനീസ് വാര്‍ത്താ എജന്‍സിയെ ആശ്രയിക്കാത്ത ന്യൂസ്പേപ്പര്‍ സൈറ്റുകളേയുമാണ് ചൈനീസ് ഹാക്കര്‍മാര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. നിലവിലുണ്ടായ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തില്‍ നിന്ന് ഉടന്‍ തന്നെ ഫേസ് ബുക്ക് മുക്തമാകും. ഹാക്കര്‍മാരുടെ ആക്രമത്തെ ചെറുക്കാന്‍ കൂടുതല്‍ കരുതലുകളെടുക്കും. ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്നും ഫേസ് ബുക് അറിയിച്ചു.
ആശങ്കാജനകമായ ഒരു ഫയല്‍ ഫേസ് ബുക്ക് ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ കടന്നുകൂടിയതിനെ പിന്തുടര്ന്നാണ് ഹാക്കര്‍മാര്‍ ഫേസ് ബുക്കിലേക്ക് നുഴഞ്ഞ് കയറ്റം നടത്തിയത്. ഈ ഫയലിന്റെ ഉറവിടം കമ്പനി അന്വേഷിച്ചു വരികയാണ്. ജാവാ ഭാഷയില്‍ നിര്‍മ്മിച്ച സിറോ- ഡേ എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ഈ സോഫ്റ്റ് വെയറിനെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഗൂഗിളിന്റെ പഴയ വെര്‍ഷനായ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ 2010 ജനുവരിയില്‍ സീറോ-ഡേ കടന്നു കയറിയിരുന്നു. അന്വേഷണത്തില്‍ ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ആക്രമിച്ചതെന്ന് തെളിഞ്ഞിരുന്നു. ഹാക്കര്‍മാര്‍ കടന്നു വരാതിരിക്കത്തക്ക വണ്ണമുള്ള ആധുനിക സോഫ്റ്റ്വെയറുകള് വളര്‍ന്നു വരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: