കോട്ടയം: ദേശീയ ജലപരിസ്ഥിതി പരിപാലന പദ്ധതികളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജൈവസംരക്ഷണം, നീര്‍ത്തടപരിപാലനം, തണ്ണീര്‍തടങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്കിയ കേന്ദ്രഗവണ്മെന്റ് നടപടികള്‍ സ്വാഗതാര്ഹമാണെനും വികസനത്തിന്റെ പേരില്‍ രാജ്യത്തെ നികത്തലുകള്‍ കയ്യേറ്റങ്ങള്‍ ഗുരുതരമായ മലിനീകരണ പ്രശ്നങ്ങള്‍ എന്നിവ കടുത്ത പ്രതിസന്ധികള്‍ക്ക് കാരണം ആകുമെന്നും അഡ്വ. വിനോ വാഴയ്ക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം വിലയിരുത്തി. വേമ്പനാട് കായല്‍, ശാസ്താകോട്ട കായല്‍ അഷ്ടമുടിക്കായല്‍ എന്നിവയെ നാശത്തില്‍ നിന്നും മാലിന്യത്തില്‍ നിന്നും രക്ഷിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജപാല്‍ പാറയ്ക്കല്‍, എന്‍.എം റസാക്ക്, ജോസി ഏബ്രഹാം, വൈ. മുഹമ്മദ് ഹനീഫ, പ്രമാടം കെ.ജി വിജയന്, അഡ്വ. ജോസഫ് പോള്‍, കല്ലറ പ്രശാന്ത്, പി.എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: