ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് താഴ്വരയില് ഇന്നു രാവിലെ അനുഭവപ്പെട്ടത്. രാവിലെ 7.05 ഓടെയായിരുന്നു പ്രകമ്പനം. അഫ്ഗാനിലെ ഹിന്ദുകുഷ് മലനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര വിഭാഗം വ്യക്തമാക്കി.
പ്രകമ്പനം പ്രദേശവാസികളെ ഭയചികിതരാക്കിയെങ്കിലും മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: