തലയോലപ്പറമ്പ്: മോഷണ മുതല്‍ കടത്തുന്നതിനിടെ പിടിയിലായി പോലീസ് കസ്റ്റഡിയിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ കൂടുതല്‍ പേര് കുടുങ്ങാന്‍ സാധ്യത. പട്രോളിങ്ങിനിടെ പിടികൂടിയ മോഷണക്കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഈ കേസില്‍ തലയോലപ്പറമ്പില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ കുടുങ്ങുമെന്ന് സൂചനയുള്ളതായി എസ്.ഐ. കെ.ജെ. തോമസ് പറഞ്ഞു. മൂവാറ്റുപുഴ സ്വദേശി നിഥിന് ഷാജുവിന്റെ വീടിന്റെ മുറ്റത്ത്നിന്ന് ഒന്നാം തിയ്യതിയാണ് ബൈക്ക് മോഷണം പോയത്. വാഹനത്തിന്റെ യഥാര്‍ത്ഥ നമ്പര്‍ മാറ്റി മറ്റൊരു നമ്പര്‍ രേഖപ്പെടുത്തിയാണ് മോഷ്ടാക്കള്‍ വാഹനം ഉപയോഗിച്ചിരുന്നത്.
ഒന്‍പതാം തിയ്യതി വെളുപ്പിന് മൂന്നുമണിയോടെയാണ് തണ്ണീര്‍മുക്കത്തെ തൂമ്പുങ്കല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ച്ച ചെയ്ത് പണവുമായി കോരിക്കല്‍ നാദം കവലയില്‍ വച്ചാണ് പട്രോളിങ്ങിനിറങ്ങിയ പോലീസിന് മുമ്പില്‍പെട്ടത്. കുലശേഖരമംഗലം കണ്ണഞ്ചേരി കുറ്റിനാല്‍ ഭാഗത്ത്വീട്ടില് കുട്ടായി എന്ന് വിളിക്കുന്ന കൃഷ്ണദേവിനെയാണ്(21) പോലീസ് പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡിലായിരുന്ന കൃഷ്ണദേവിനെ തലയോലപ്പറമ്പ് പോലീസ് കോടതിയില്‍ നിന്ന് വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: