കോട്ടയം: വടയാറ്റില്‍ മദ്ധ്യവയസ്കനെ തൂമ്പാകൈക്ക് അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് പേര് പോലീസ് പിടിയില്‍. വടയാര്‍ പൊട്ടന്‍ചിറ കല്ലുവേലില്‍ ജയചന്ദ്രനെ (ബാബു-56) കൊലപ്പെടുത്തിയ കേസില്‍ വടയാര്‍ സ്വദേശികളായ ജിനു, മധു എനിവരാണ് പിടിയിലായത്. അവിവാഹിതനായ ജയചന്ദ്രന് തനിച്ചാണ് താമസം. അയല്‍വാസിയുമായി വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രന് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. മുട്ടുചിരട്ടയും കാലിലെ അസ്ഥിയും വാരിയെല്ലും തകര്‍ന്ന നിലയിലായിരുന്നു. അക്രമിച്ചവര്‍ തന്നെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാണെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വൈക്കം പോലീസ്കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: