ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാനപരമായ ചര്‍ച്ചയാണ് വേണ്ടതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ജമ്മുകാശ്മീരില്‍ അടുത്തകാലത്ത് നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന് സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ തല വെട്ടിമാറ്റിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് യുഎന്‍ സെക്രട്ടറി ബോധവാനാണെന്ന് വക്താവ് മാര്ട്ടിന് നെസ്റികി പറഞ്ഞു. സമാധാനപരമായി വേണം ഓരോ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടതെന്നും മാര്ട്ടിന് പറഞ്ഞു. അതേസമയം ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച പാക് സൈനികനെ ഇന്ത്യന്‍ സേന വെടിവച്ച് കോന്നിരുന്നു.
സൈനികന്റെ മൃതദേഹം ഇന്ത്യ പാക്കിസ്ഥാന് സൈനികര്‍ക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: