വാഷിങ്ങ്ടണ്‍: നാലുവര്‍ഷത്തിനിടെ അഞ്ച് കൊടും ഭീകരരെ അമേരിക്ക അറസ്റ്റ് ചെയ്തുവെന്നും അതില്‍ ഏറ്റവും അപകടകാരി മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയാണെന്നും അമേരിക്ക. സിഐഎ ഡയക്ടര്‍ സ്ഥാനത്തേക്ക് ഒബാമ നിര്‍ദേശിച്ച ജോണ്‍ ബ്രന്നന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹെഡ്ലി, മന്‍സൂര്‍ അറബ്സീയര്, നാജിബുള്, ഫൈസാല്‍, ഉമര്‍ ഫറുഖ് എന്നി ഭീകരരെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ ഹെഡ്ലിയാണ് പ്രധാനി. കോടതി ഹെഡ്ലിക്ക് 35 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. തീവ്രവാദം ലോകത്തില്‍ നിന്നും തുടച്ചുനിക്കുന്നതിനായുള്ള പോരാട്ടം അമേരിക്ക തുടരുക തന്നെ ചെയ്യുമെന്ന് ബ്രന്നന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: