മോസ്കോ: റഷ്യയിലെ ഉറാല്‍ മേഖലയില്‍ ഉഗ്രസ്ഫോടനത്തോടെയുണ്ടായ ഉല്ക്കമഴയില് 500 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഉല്ക്കമഴയുണ്ടായത്. പ്രകമ്പനത്തില്‍ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റത്. അകാശത്ത് കിലോമീറ്റകുകളോളം നീളത്തില്‍ ഉല്‍ക്കകള്‍ കത്തി അമര്‍ന്നതിന്റെ പുകപടലങ്ങള്‍ കാണാമായിരുന്നു.
ചെല്ലിയാബിന്സ്(ഉറാല്‍) മേഖലയില്‍ കാഴ്ച മറയ്ക്കുന്ന മിന്നലോടെയാണ് ഉല്‍ക്ക സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 19 നില കെട്ടിടം പോലും പ്രകമ്പനത്തില്‍ കുലുങ്ങിയതായി അവര്‍ പറഞ്ഞു. ഉല്ക്കാശകലങ്ങള് ആകാശത്ത് വച്ച് തന്നെ കത്തിത്തീര്‍ന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. റഷ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് 400 ഓളം പേര്‍ക്ക് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: