ശരീരത്തില്ക്കൂടിയാണ് ബാഹ്യലോകാനുഭവം ഉണ്ടാവുന്നതെങ്കിലും നമ്മളിലുള്ള അനുഭോക്താവ് സത്യമായും നമ്മളിലിരിക്കുന്ന മനോബുദ്ധിസന്നാഹമാണ്. ഒരേ കണ്ണടയില്ക്കൂടിയുള്ള ബാഹ്യലോകത്തിന്റെ കാഴ്ച കൂടുതല്‍ കരടകന്നതും അന്യൂനവുമാകണമെങ്കില് കണ്ണിന്റെ കാഴ്ച ശക്തിയിലെ അപൂര്ണതകളെയാണ് നീക്കംചെയ്യേണ്ടത്; അതുപോലെ ബാഹ്യലോകാനുഭവങ്ങളിലെ പൂര്ണതകളെപ്പോക്കാന് കഴിയണമെന്നുണ്ടെങ്കില്‍ നമ്മുടെ മനോബുദ്ധികള്ക്കാണ് കൂടുതല്‍ നല്ല പരിശീലനം വഴി തത്താദൃശസംഭവപരമ്പരകളില് പെരുമാറാനുള്ള ശിക്ഷണം നല്‍കേണ്ടതെന്ന് ധരിക്കണം.
അതുകൊണ്ട് ആത്മോല്ക്കര്ഷസിദ്ധിയുള്ള നിഖില ശ്രമങ്ങളും നമ്മളിലെ മനോബുദ്ധിമണ്ഡലങ്ങളെ സുശിക്ഷിതങ്ങളും സുശക്തങ്ങളുമാക്കുന്നതിനാണ് തിരിച്ചുവിടേണ്ടതായിട്ടുള്ളത്. വ്യവസ്ഥാപിത മതങ്ങള്‍ക്ക് തീര്‍ച്ചയായും ഇതിന്നൊക്കെ ചില നിശ്ചിതപദ്ധതികളുണ്ടെന്നത് ശരിതന്നെ, പക്ഷേ അവയെല്ലാമിന്ന് അതിശയോക്തിപരങ്ങളായ അവകാശഘോഷണങ്ങളാലും ആശയക്കുഴപ്പമുണ്ടാക്കുന്ന വിശദീകരണങ്ങളാലും അന്ധവിശ്വാസജടിലങ്ങളായ മടയത്തരങ്ങളുടെ നിബിഡമായ ശൈവലത്താലും ആഛാദിതങ്ങളായിട്ടാണിരിക്കുന്നത്. കൂടാതെ നാം ഇന്ന് മത്സരത്തിന്റെ ഒരു ലോകത്തിലാണ് ജീവിക്കുന്നത്; നമ്മുടെ മനസും ബുദ്ധിയുംപോലെ ക്ഷീണിതവും വക്രംഗതവുമാണ്; നിരന്തരവിഭ്രമങ്ങളുടെയും സ്തോഭങ്ങളുടെയും ഒരു ജീവിതം നയിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്; എന്നാല്‍ മാമൂല്പ്രിയം മുഴുത്ത മതാനുശാസനങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു നിലയില്‍ ലോകത്തെനോക്കിക്കാണാനുള്ളവയുമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: