ന്യൂദല്‍ഹി: അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. വിവിധ രോഗങ്ങള്‍ അലട്ടുന്നതായും പ്രായധിക്യം ബാധിച്ചെന്നും കാണിച്ചായിരുന്നു ചൗത്താല ജാമ്യാപേക്ഷ നല്‍കിയത്.
മുഖ്യമന്ത്രിയായിരിക്കെ കോഴവാങ്ങി 3200 അധ്യാപകരെ അനധികൃതമായി നിയമിച്ചെന്ന കേസിലാണ് ഓം പ്രകാശ് ചൗത്താലയേയും കൂട്ടാളികളേയും കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അംഗമായ ഓംപ്രകാശ് ചൗത്താലയും മകനും എം.എല്‍.എയുമായ അജയ് ചൗത്താല, ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം മറ്റ് 53 പേരാണ് അഴിമതിക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട പ്രധാന സൂത്രധാരന്‍ ഓംപ്രകാശ് ചൗത്താലയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: