ന്യൂയോര്‍ക്ക്: ലൈംഗിക അതിക്രമക്കേസില്‍ യു.എസില്‍ പിടിയിലായ മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ഒരു കേസില്‍ കുറ്റം സമ്മതിച്ചു. ഇതേത്തുടര്‍ന്ന് മാന്‍ഹട്ടന്‍ സുപ്രീം കോടതി ആനന്ദിന് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. വിവിധ കേസുകളിലായി 59 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് ആനന്ദ്.
ആദ്യമായാണ് ആനന്ദ് ഈ കേസുകളിലൊന്നില്‍ കുറ്റം സമ്മതിക്കുന്നത്. പതിനാലുകാരിയായ ഒരു മോഡലിനെ പീഡിപ്പിച്ചുവെന്നും നിരവധി മോഡലുകളോട് ലൈംഗികാതിക്രമം കാട്ടിയെന്നുമാണ് സമ്മതിച്ചിരിക്കുന്നത്. 14 വയസുകാരി ഉള്‍പ്പെടെ ഫാഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസില്‍ 2007ലാണ് ആനന്ദ് അറസ്റ്റിലാകുന്നത്.
കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് കോടതി ജോണിനെ മറ്റ് കേസുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടെക്സാസ് കോടതിയിലും ജോണിനെതിരെ കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: