ന്യൂദല്‍ഹി: പി.ജെ.കുര്യന് പ്രശ്നത്തില്‍ എ.കെ.ആന്റണി പറഞ്ഞതാണോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമന് ആവശ്യപ്പെട്ടു. കേസില്‍ കുര്യന് നിരപരാധിയാണെന്ന് കേരളത്തിലെത്തി ആന്റണി പ്രസ്താവിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് പാര്‍ട്ടി വക്താക്കള്‍ ദല്‍ഹിയില്‍ പറയുന്നത്. കുര്യന് രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതാണ് പാര്‍ട്ടിയുടെ തീരുമാനം. രാജ്യസഭയില്‍ എങ്ങനെ നിലപാട് എടുക്കണമെന്നുള്ളത് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കും. നിര്‍മല പറഞ്ഞു.
കുര്യനുവേണ്ടി കോടതിയില്‍ ബിജെപി രാജ്യസഭാ കക്ഷിനേതാവ് അരുണ്‍ ജെയ്റ്റലി ഹാജരായതും പാര്‍ട്ടി തീരുമാനവും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. അഭിഭാഷകന് എന്ന നിലയിലാണ് ജെയ്റ്റലി കുര്യനു വേണ്ടി ഹാജരായത്. അന്ന് കുര്യന് രാജ്യസഭാ ഉപാധ്യക്ഷനോ ജെയ്റ്റലി പ്രതിപക്ഷ നേതാവോ അല്ല.
മാത്രവുമല്ല, കുര്യനെതിരെ സ്ത്രീപീഡനക്കേസിലല്ല മാനനഷ്ടക്കേസിലാണ് കുര്യനു വേണ്ടി ജെയ്റ്റലി വാദിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടിയായി നിര്‍മല സീതാരാമന് പറഞ്ഞു. ബിജെപി രാജി ആവശ്യപ്പെട്ടെങ്കിലും താന്‍ നിരപരാധിയാണെന്ന് അരുണ്‍ ജെയ്റ്റലിക്ക് ബോധ്യമുണ്ടെന്ന കുര്യന്റെ പ്രസ്താവന ചൂണ്ടികാണിച്ചപ്പോള്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നവര് രക്ഷപ്പെടാന്‍ പലതും പറയുമെന്നും അത് മുഖവിലയ്ക്ക് എടുക്കാറില്ലെന്നുമായിരുന്നു നിര്‍മലയുടെ മറുപടി.
വനിതാ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു.
കല്‍ക്കരി അഴിമതിയില്‍ അന്വേഷണത്തിനായി മന്ത്രാലയം ഫയലുകള്‍ വിട്ടുതരുന്നില്ലെന്ന സിബിഐയുടെ ആരോപണം വളരെ ഗൗരവകരമാണെന്നും നിര്‍മല സീതാരാമന് പറഞ്ഞു. അഴിമതി ആരോപണം ഉയരുമ്പോള്‍ നിഷേധിക്കുക. പിന്നീട് ജനസമ്മര്ദ്ദമേറുമ്പോള് അന്വേഷണം പ്രഖ്യാപിക്കുക. അതിനു ശേഷം അന്വേഷണത്തെ അട്ടിമറിക്കുക. അഴിമതി കേസുകളില്‍ കോണ്‍ഗ്രസ് തുടര്‍ന്നുവരുന്ന രീതിയുടെ തുടര്‍ച്ചയാണ് കല്‍ക്കരി കേസിലുമെന്ന് വ്യക്തമാക്കുന്നതാണ് സിബിഐയുടെ ആരോപണം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 142 കല്‍ക്കരി പാടങ്ങള്‍ നല്‍കിയതിലാണ് അഴിമതി ആരോപണമുണ്ടായത്. ഇതേക്കുറിച്ച് ആരോപണമുണ്ടായപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നല്കിയ 50 പാടങ്ങളുടെ കരാറുകള്‍ ചേര്‍ത്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ എന്‍ഡിഎയുടെ കാലത്ത് 50 ഫയലുകള്‍ മാത്രമാണ് സിബിഐക്ക് ഖാനമന്ത്രാലയം കൈമാറിയിരിക്കുന്നത്.
എത്രയും വേഗം മുഴുവന്‍ കരാറുകളുടേയും ഫയലുകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നിര്‍മല സീതാരാമന് ആവശ്യപ്പെട്ടു.
ആസാമില്‍ തെരഞ്ഞെടുപ്പ് ആക്രമണത്തിനിടെ 20 പേര് മരിച്ചതിനെ കുറിച്ചും ബിജെപി എംപിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തോക്കുകൊണ്ട് നേരിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ആസാമില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: