ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ഒളിംപിക്സ് താരം ഓസ്കര് പിസ്റ്റോറിയസിന്റെ കാമുകി വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിസ്റ്റോറിയസിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ വച്ച് കള്ളനെന്ന് കരുതി ആളറിയാതെ പിസ്റ്റോറിയസ് കാമുകിയായ റീവാ സ്റ്റീന്‍കാംപിനെ വെടിവെച്ചതാണെന്നാണ് റിപ്പോര്‍ട്ട്. പിസ്റ്റോറിയസിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റീവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിസ്റ്റോറിയസിന്റെ വീട്ടില്‍ നിന്ന് കരച്ചില് കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ മോഡലാണ് കൊല്ലപ്പെട്ട 32 വയസുകാരിയായ റീവാ സ്റ്റീന്‍കാമ്പ്.
കൃത്രിമ കാലുമായി ഒളിമ്പിക്സില്‍ ഓടി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് 26 വയസുകാരനായ പിസ്റ്റോറിയോസ്. ബ്ലേഡ് റണ്ണര്‍ എന്ന അപരനാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു. അറസ്റ്റിലായ പിസ്റ്റോറിയസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: