കൊച്ചി: മുസ്ലീം സംഘടനകള്‍ പെരുമ്പാവൂരിനെ ഭീകരരുടെ തലസ്ഥാനമാക്കുവാന്‍ ശ്രമം നടത്തുന്നു. മതവിദ്വേഷം ഉണ്ടാക്കി ഭീകരാന്തരീഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരി 2ന് ഹിന്ദുഐക്യവേദി ഹര്‍ത്താലിനോട് അനുബന്ധിച്ച് നടത്തിയ പ്രകടനത്തെ കടന്നാക്രമിക്കുകയും പോലീസിനുനേരെ കല്ലെറിയുകയും ചെയ്തത് ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ആളുകളാണെന്ന് പറയപ്പെടുന്നു. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ മുസ്ലീം സമുദായത്തിലെ സമാധാനപ്രേമികളായ ചില നേതാക്കള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
പെരുമ്പാവൂരിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ സമീപപ്രദേശങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനു ശ്രമം നടത്തുന്നു. മുസ്ലീം ഏകോപന സമിതിയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ ഒറ്റപ്പെടുത്തണമെന്ന് ചില മുതിര്‍ന്ന മുസ്ലീം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. വര്‍ഗ്ഗീയ വിഷം വമിക്കുന്ന തരത്തിലും പോലീസ് ഉദ്യോഗസ്ഥരെ കളിയാക്കുന്ന രീതിയിലും മുസ്ലീം ഏകോപന സമിതിയുടെ പേരില്‍ പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് പെരുമ്പാവൂരില്‍ ഒരു പ്രതിഷേധപ്രകടനത്തിനെതിരെ കടന്നാക്രമണം ഉണ്ടാകുന്നത്.
കള്ളപ്പണമൊഴുക്കുന്നവരുടെ നാടായി മാറുന്ന പെരുമ്പാവൂരിനെ ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കാനുള്ള തീവ്രവാദസംഘടനകളുടെ ശ്രമത്തെ ഭരണകര്‍ത്താക്കളും അനുകൂലിക്കുകയാണെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. പെരുമ്പാവൂരിലെ ചില ഇടത് വലത് രാഷ്ട്രീയ നേതൃത്വവും ഭരണവര്‍ഗ്ഗവും വോട്ട്ബാങ്ക് ലക്ഷ്യം വച്ച് ഇത്തരം കടന്നാക്രമണങ്ങളെയും ഭീകരപ്രവര്‍ത്തനത്തെയും കണ്ടില്ലെന്ന് നടിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ ഭീകര പ്രവര്‍ത്തനങ്ങളുടെയും ഒരു കണ്ണി പെരുമ്പാവൂരില്‍ നിന്നായിരിക്കുമെന്നതും ഇവിടത്തെ ഭീകരവാദികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. ഇവരാണ് പാകിസ്ഥാന് ജയ് വിളിച്ച് ഹിന്ദുഐക്യവേദിയുടെ പ്രകടനത്തെ ആക്രമിച്ചതത്രെ.
കാശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ തടിയന്റവിട നസീറിന് ഒളിത്താവളമായ സ്ഥലമാണ് പെരുമ്പാവൂര്‍. നസീറിന്റെ കേസ് നടത്തിപ്പിന്റെ ചെലവിന് പണം സമ്പാദിക്കുന്നതിനായി കൊലപാതക ക്വട്ടേഷന്‍ ഏറ്റെടുത്തെത്തിയ നസീറിന്റെ അനുയായികള്‍ പിടിയിലായത് പെരുമ്പാവൂരിലെ റോയല്‍ ഹോട്ടലില്‍ വച്ചായിരുന്നു. കളക്ടറേറ്റ് സ്ഫോടനം, കളമശ്ശേരി ബസ്കത്തിക്കല്‍ തുടങ്ങിയ പ്രധാന ഭീകരവാദ സ്വഭാവമുള്ള കേസുകളിലും പെരുമ്പാവൂര്‍ സ്വദേശികള്‍ മുഖ്യപങ്കാളികളായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രധാന പ്രതികള്‍ പെരുമ്പാവൂരിന്റെ പരിസരവാസികളാണ്. ഈ കേസില്‍ ഓടക്കാലി സ്വദേശിയെ ഇനിയും പിടികൂടാനുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ മൈതാനത്ത്വെച്ച് ഗോമാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഇത്തരം ഭീകരവാദികള്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചതായിരിക്കാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. കാസര്‍ഗോഡ് മിപ്പുഗിരിയിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ പോത്തിന്റെ തല അറുത്ത്വെച്ച സംഭവത്തിലെ രണ്ട് പ്രതികളെ കാസര്‍ഗോഡ് പോലീസിന് ലഭിച്ചത് പെരുമ്പാവൂര്‍ ടൗണ്‍ മുസ്ലീം പള്ളിക്ക് എതിര്‍വശത്തുള്ള റോയല്‍ ഫുഡ്കോര്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്നാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പണിയെടുക്കുന്ന മരവ്യവസായ മേഖലയില്‍ ഭീകരപ്രവര്‍ത്തന ബന്ധമുള്ളവരുടെ സാന്നിധ്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞതാണ്. അല്ലപ്രയിലെ കുറ്റിപ്പാടത്തുള്ള ഒരു പ്ലൈവുഡ് കമ്പനിയില്‍ നിന്നും രണ്ട് പാകിസ്ഥാനികളെ നാട്ടുകാര്‍ പിടി കൂടി അധികൃതരെ ഏല്‍പ്പിച്ചെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇവരെ വിട്ടയക്കുകയായിരുന്നു.
കള്ളനോട്ടും, മനുഷ്യകടത്തും തുടങ്ങി ബണ്ടിചോറിന്റെ വരെ വാസസ്ഥലമായി പെരുമ്പാവൂര്‍ പട്ടണവും പരിസരവും മാറിയിരിക്കുമ്പോള്‍ മൗനം പാലിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത് വരികയാണ്. ഈ സാഹചര്യത്തില്‍ ചില മുസ്ലീം സംഘടനാ നേതാക്കളും പെരുമ്പാവൂരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി. പ്രതിഷേധിക്കാനുള്ള ഹിന്ദുവിന്റെ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന ഭീകരവാദികള്‍ ഒരു പ്രത്യേക വോട്ട്ബാങ്ക് സമുദായത്തില്‍പ്പെട്ടവരായതിനാല്‍ അവരോട് ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന പ്രീണനത്തിനെതിരെ കൈയ്യും കെട്ടിയിരിക്കാന്‍ സാധ്യമല്ലെന്ന് ഹിന്ദുസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: