വാഷിങ്ടണ്‍: ഒരു വര്‍ഷത്തിനകം അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ മുഴുവനായും പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. 34,000 അമേരിക്കന്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഘട്ടം ഘട്ടമാഹ്യി പിന്‍വലിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയത്.
2014 അവസാനത്തോടെ മുഴുവന്‍ സൈനികരെയും തിരിച്ചുവിളിക്കും. അഫ്ഗാന് സര്‍ക്കാറുമായുണ്ടാക്കിയ ഉടമ്പടിയനുസരിച്ചാണ് നടപടി. യൂണിയന് കോണ്‍ഗ്രസിലാണ് ഒബാമ ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇപ്പോള്‍ അമേരിക്കന്‍ സൈനികര്‍ അഫ്ഗാന് സൈനികരെ പരിശീലിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് രണ്ടുമാണ് അടുത്തവര്‍ഷത്തെ യു.എസ് സൈനികരുടെ ലക്ഷ്യം. പൂര്‍ണമായ സൈനാപിന്മാറ്റത്തിനൊപ്പം അഫ്ഗാന് സൈനികരെ സ്വയംപര്യാപ്തരാക്കാനാണ് ശ്രമം.
ഇതിനകം തന്നെ മേഖലയിലെ 33,000 പേരെ സാഹസികമായി സേന രക്ഷപ്പെടുത്തിയതായും ഒബാമ അവകാശപ്പെടുന്നു. ഒബാമയുടെ നടപടിയെ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ സ്വാഗതം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ഒറ്റഘട്ടം കൊണ്ട് തന്നെ യുഎസ്-നാറ്റോ സേന പിന്മാറ്റം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ അല്ലന് വ്യക്തമാക്കി.
അഫ്ഗാന് വിഘടനവാദി ഗ്രൂപ്പുകളുടെയും ഭീകരവാദികളുടെയും നിരന്തരമായ ഭീഷണി കണക്കിലെടുത്താണ് അഫ്ഗാന് മേഖലയില്‍ യുഎസ്-നാറ്റോ സേനയെ വിന്യസിച്ചത്. അല്‍-ക്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ നേരിടാന്‍ നാറ്റോ സേന അഫ്ഗാന് സേനയുമായി ചേര്‍ന്ന് ആയുധപരിശീലനവും സംയുക്തമായി പ്രത്യാക്രമണ പദ്ധതികളും നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: