ന്യൂദല്‍ഹി: അഴിമതിക്കേസുകളില്‍ സിബിഐയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ് സര്‍ക്കാര്‍ അഭിഭാഷകന് പ്രതികള്‍ക്കുവേണ്ടി നിലകൊണ്ടതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സിബിഐ അഭിഭാഷകന് എ.കെ.സിംഗ് കേസില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രധാന പ്രതിക്ക് കൈമാറിയിരുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. യുപിഎ സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണിത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണമുണ്ടാകണം, ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2ജി അഴിമതി സിഎജി കണ്ടെത്തിയപ്പോള്‍ നിഷേധിക്കുകയായിരുന്നു കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും. ജനങ്ങളില്‍നിന്നും ശക്തമായ വികാരം ഉയര്‍ന്നപ്പോഴാണ് 2009ല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിക്കുംവരെ ഒരന്വേഷണവും നടന്നില്ല. ഈ കേസില്‍ പാര്‍ലമെന്ററി അക്കൗണ്ട്സ് കമ്മറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ ജെപിസി അന്വേഷണവും പരിഹാസമാകാനാണ് അവര്‍ ശ്രമിക്കുന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തെ ചോദ്യം ചെയ്യാനുള്ള ആവശ്യം തുടര്‍ച്ചയായി നിരാകരിക്കുന്നത് അഴിമതി മൂടാനുള്ള നീക്കത്തിന്റെ ഭാഗമാണ്, ജാവ്ദേക്കര്‍ പറഞ്ഞു.
ലോക്പാലിന്റെ അനുമതിയോടുകൂടി മാത്രമേ സിബിഐ അഭിഭാഷകരെ നിയമിക്കാവൂ എന്ന് ലോക്പാല്‍ സംബന്ധിച്ച പാര്‍ലമെന്റ് സെലക്ട് കമ്മറ്റിയോട് ബിജെപി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ ജെകെഎല്‍എഫിന്റെ ഭാരതവിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത യാസിന് മാലിക്കിനെതിരെ നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ജാവ്ദേക്കര്‍ പറഞ്ഞു. ലഷ്കറെ തൊയ്ബ തലവന്‍ ഹഫീസ് സയിദിനൊപ്പമാണ് മാലിക് വേദി പങ്കിട്ടത് ഗൗരവമായി കണ്ട് നടപടി വേണം.
നാണയപ്പെരുപ്പം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ നിശബ്ദത പുലര്‍ത്തുകയാണെന്നും ജാവ്ദേക്കര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: