ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന അ ഫ്സല്‍ ഗുരുവിനോട് സഹാനുഭൂതി പ്രകടിപ്പിച്ച ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയോടുള്ള നിലപാട് കോ ണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബി ജെപി ആവശ്യപ്പെട്ടു.
43കാരനായ ചെറുപ്പക്കാരന് എ ന്നാണ് അഫ്സല് ഗുരുവിനെ ഒമര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ മരിച്ച ഒമ്പത് പേരില്‍ ആറുപേരും അഫ്സല് ഗുരുവിനെക്കാള്‍ പ്രായംകുറഞ്ഞവരായിരുന്നു. ഒമര്‍ അതോര്‍ക്കണം, ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവേദ്കര് പ്രസ്താവനയില്‍ പറഞ്ഞു. കാശ്മീരി യുവാക്കള്‍ അഫ്സല് ഗുരുവിലൂടെ തിരിച്ചറിയപ്പെടുമെന്നാണ് ഒമറിന്റെ വാദം. എന്നാല്‍ ഒരിക്കലും അതു സംഭവിക്കില്ല. ക്രിക്കറ്റര്‍ ഷാമി അഹമ്മദിലൂടെയും ഐഎഎസ് റാങ്ക് ജേതാവ് ഷാ ഫൈസലിലൂടെയുമാവും കശ്മീരിലെ യുവാക്കള്‍ സ്വന്തം അസ്തിത്വത്തെ മനസിലാക്കുക. ഒമറിന്റെ അഭിപ്രായ പ്രകടനങ്ങളെ അനുകൂലിക്കുന്നോ അതോ വിയോജിക്കുന്നോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് യുപിഎയുടെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവ് കൂടിയായ ഒമര്‍ അഫ്സല് ഗുരുവിനോടുള്ള സഹതാപം വെളിപ്പെടുത്തിയത്. വധശിക്ഷ ദുരന്തമാണെന്നും കാശ്മീര്‍ യുവാക്കള്‍ അഫ്സലിനെ കാലങ്ങളോളം ഓര്‍ക്കുമെന്നും ഒമര്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന അഭിപ്രായ പ്രകടനങ്ങളും കാശ്മീര്‍ മുഖ്യന്റെ ഭാഗത്തു നിന്നുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: