Categories: Kollam

സ്കൂള്‍ വാന്‍ മറിഞ്ഞു വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

Published by

പുനലൂര്‍: കയറ്റം കയറുന്നതിനിടെ ഗിയര്‍ മാറിയതിനെ തുടര്‍ന്ന്‌ സ്കൂള്‍ വാന്‍ മറിഞ്ഞു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ കോക്കാട്‌ ജവഹര്‍ ജന്‍ഷന്‌ സമീപമാണ്‌ സംഭവം. കയറ്റം കയറുന്നതിനിടെ നിരങ്ങി പിന്നോട്ടുരുണ്ട വാഹനം റോഡിന്റെ വശത്തേക്ക്‌ മറിയുകയായിരുന്നു.

സംഭവസമയത്ത്‌ വാനില്‍ ്ര‍െഡെവറും, സഹായിയും ഇരുപത്തിനാലോളം കുട്ടികളുമാണ്‌ ഉണ്ടായിരുന്നത്‌. പുനലൂര്‍ എന്‍ജിപിഎം സ്കൂളിലെ പത്തോളം വിദ്യാര്‍ഥികള്‍ക്കാണ്‌ പരിക്കേറ്റത്‌. ഇതില്‍ രണ്ടു കുട്ടികള്‍ ഒഴിച്ച്‌ മറ്റുള്ളവരുടെ പരിക്കുകള്‍ നിസാരമാണ്‌. അമൃത (5), ജയിംസ്‌ (4), ബിന്‍സി ബാബു(10), ബിബിന്‍ ബാബു (12), ജിനു (11), മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി അര്‍ച്ചന , അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഭരത്‌ ബാബു, രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി ജഗത്‌, അയിഷ (9), മുഹമ്മദ്‌ ഫൈസല്‍ (5) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

ശബ്ദം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. പരിക്കേറ്റ കുട്ടികളെ വിവിധ വാഹനങ്ങളില്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു.

വിവരം അറിഞ്ഞതോടെ പരിക്കേറ്റ കുട്ടികളുടെ ബന്ധുക്കളും, നാട്ടുകാരുമടക്കം നൂറുകണക്കിന്‌ ആളുകളാണ്‌ ആശുപത്രിക്ക്‌ മുന്നില്‍ തടിച്ചു കൂടിയത്‌. അയിഷ, ജിനു എന്നി കുട്ടികള്‍ക്ക്‌ കൈക്കാണ്‌ പരിക്കേറ്റത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by