ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ലോ കോസ്റ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് അഞ്ച് വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അനുമതി ലഭിച്ചു. 16 വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് അനുമതി തേടിയതെങ്കിലും വ്യോമയാന മന്ത്രാലയം അഞ്ചെണ്ണം ഇറക്കുമതി ചെയ്യുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ശേഷിക്കുന്ന 11 വിമാനങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ടിയര്‍ രണ്ട്, മൂന്ന് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ 63 വിമാനങ്ങളാണ് ഇന്ഡിഗോയ്ക്കുള്ളത്. അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഈ വര്‍ഷവും ബാക്കി രണ്ടെണ്ണം നടപ്പ് സാമ്പത്തിക വര്‍ഷവും ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: