ശ്രീനഗര്‍: അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെത്തുടര്‍ന്നു കശ്മീര്‍ നടന്ന വെടിവയ്പ്പില്‍ പരുക്കേറ്റ പന്ത്രണ്ടു വയസുകാരന് മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയാണു പുലര്‍ച്ചെ മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
ശനിയാഴ്ച വധശിക്ഷ വാര്‍ത്ത പുറത്തുവന്നതോടെ കശ്മീരില്‍ നടന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തില്‍ കുട്ടി പങ്കെടുത്തിരുന്നു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്കു വഴിമാറിയതോടെ സൈന്യം വെടിവയ്പ്പു നടത്തുകയായിരുന്നു. ഇതിലാണു കുട്ടിക്കു പരുക്കേറ്റത്.
പരുക്കേറ്റ മറ്റൊരു പ്രക്ഷോഭകന് ശനിയാഴ്ച രാത്രി മരിച്ചിരുന്നു. ഇതോടെ കശ്മീര്‍ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: