ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി. ഗാസിയാബാദിലെയും മീററ്റിലേയും മജിസ്ട്രേറ്റുമാരുള്പെടെ 56 ഐ.എ.എസുകാരെയും 60 ഐ.പി.എസുകാരെയുമാണ് സ്ഥലംമാറ്റിയത്. 26 ജില്ല ജഡ്ജിമാരേയും സ്ഥലം മാറ്റുകയും 31 ജില്ലകളില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു.
41 ജില്ലകളില്‍ പുതിയ പൊലീസ് മേധാവികളെയും നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന സുഹൈര്‍ ബിന്‍ സഗീറിനെ ആഗ്ര ജില്ല ജഡ്ജിയായി നിയമിച്ചു. മിര്‍സപൂര്‍, ബറേലി, ഗൊരാഖ്പൂര്‍, ഫൈസാബാദ് തുടങ്ങിയ ഡിവിഷനുകളില്‍ ഒഴിഞ്ഞു കിടന്നിരുന്ന പൊലീസ് കമ്മീഷണര്‍മാരുടെ ഒഴിവുകളും നികത്തിയിട്ടുണ്ട്.
അഖിലേഷ് യാദവ് അധികാരത്തിലേറിയ ശേഷം ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: