ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് അക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുന്നു. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 11 വരെയാണ് കര്‍ഫ്യൂ.
കര്‍ഫ്യുവിന്റെ ഭാഗമായി ഇന്റര്‍നെറ്റ്, ലാന്‍ഡ് ഫോണ്‍, റേഡിയോ, ന്യൂസ് ചാനല്‍, പത്രം എന്നിവക്ക് ഏര്‍പ്പെടുത്തിയ നിരോധനവും തുടരുന്നു. പോലീസ് പാരാമിലിട്ടറി സിആര്‍പിഎഫ് സംഘങ്ങള്‍ കശ്മീര്‍ താഴ്വരയില് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. സുരക്ഷയും മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. കശ്മീര്‍ താഴ്വരയില് വന്‍തോതില്‍ പോലീസിനെയും സി ആര് പി എഫിനെയും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ ശിക്ഷാ നപടി പൂര്‍ത്തിയായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ അഫ്സലിന്റെ സ്വദേശമായ സോപൂരില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇതില്‍ സുരക്ഷാ ഭടന് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു..മൂന്ന് ദിവസത്തെ കശ്മീര്‍ ബന്ദിന് പാക് അനുകൂല തീവ്രവാദ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: