അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് നേതാവ് ബിരാജിത് സിന്‍ഹയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. കീഴടങ്ങിയ ഭീകരരുമായി ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെതിരെ ആരോപണം ഉന്നയിച്ചതിനാണ് സിന്‍ഹയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം നേരിടേണ്ടി വന്നത്.
സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് കര്ക്കശതാക്കീത് നല്‍കിയതെന്ന് മുഖ്യ ഇലക്ടറല്‍ ഓഫീസറായ അശുതോഷ് ജിന്‍ഡാല്‍ പറഞ്ഞു.
ജനുവരി 22 നാണ് മാണിക് സര്‍ക്കാരിനെതിരെ സിന്‍ഹ ആരോപണം ഉന്നയിച്ചത്. നിരോധിത ഭീകര സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് സുരന്റ് ദേബ്ബര്‍മയും എട്ട് കൂട്ടാളികളുമായി സര്‍ക്കാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് ഒരു പത്ര സമ്മേളനത്തില്‍ വച്ചാണ് സിന്‍ഹ പറഞ്ഞത്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച തിനെ തുടര്‍ന്ന് ഭരണ കക്ഷിയായ സിപിഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറി ബിജന്‍ ദര് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി സമര്‍പ്പിക്കുകയായിരുന്നു. ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവം അന്വേഷിക്കുന്നതിന് സിബിഐയെ നിയോഗിക്കുകയും വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ബിരാജിത് സിന്‍ഹയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷന് താക്കീത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: