തിരുപ്പതി: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയും ഭാര്യ ശിരന്തിയും ശനിയാഴ്ച തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 40 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ച രജപക്സെക്ക് ‘സുപ്രഭാത്’ എന്ന ആചാരാനുഷ്ഠാനത്തിെന്റ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചുവെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു. രജപക്സെക്കും ഭാര്യക്കും തീര്‍ത്ഥജലവും പ്രസാദവും നല്കി പൂജാരി അനുഗ്രഹിച്ചു. ‘ജനാധിപത്യപരമായി ഇന്ത്യയില്‍ ആര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്’- രജപക്സെ പറഞ്ഞു.
“എല്ലാവരും ശ്രീലങ്കയില്‍ വരണം. സത്യാവസ്ഥ എന്താണെന്ന് അപ്പോള്‍ അറിയാം,” അദ്ദേഹം പറഞ്ഞു. ഡിഎംകെ, എംഡിഎംകെ തുടങ്ങിയവരുടെ പ്രതിഷേധത്തിനുശേഷം പതിനേഴ് മണിക്കൂര്‍ നീണ്ട തീര്ത്ഥയാത്രക്കുശേഷമാണ് രജപക്സെ തിരുപ്പതിയിലെത്തിയത്. രജപക്സെ ഇന്ത്യയില്‍ രണ്ട് ദിവസത്തെ തീര്ത്ഥയാത്രക്കായാണ് എത്തിയത്. തുടര്‍ന്ന് ബോധഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: