ഹൈദരാബാദ്: സ്വാതന്ത്ര്യം മഹത്തരമാണ് വിഷംകഴിക്കുന്ന സമയത്തുപോലും സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുമെന്നു കമല്‍. വിശ്വരൂപം വിവാദകുരുക്കിലേക്കെത്തിയതില് ദു:ഖവും കോപവും ഇല്ല. സിനിമാലോകത്തെ പ്രമുഖരായ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന, ദാദ ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ ഡി രാമനായിഡു, സംവിധായകാചാര്യന് വിശ്വനാഥ്, ദാസരി നാരായണറാവു എന്നിവരുമായുള്ള ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ഞാന്വളരെ സ്നേഹിക്കുന്നു.വര്ഗ്ഗീയചേരിതിരിവിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്നതു നമുക്ക് അപമാനമാണ്. നന്മയിലേക്ക് ലോകത്തെ നയിക്കുന്നതില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ സ്ഥാനമാണുള്ളത്. തമിഴ് സിനിമയുടെ ആചാര്യനായിരുന്ന കെ ബാലചന്ദറിന്റ സാമിപ്യം ജീവിതത്തിലേറെ പ്രയോജനമായിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷയിലേക്ക് വിശ്വരൂപം മൊഴിമാറ്റിയിരുന്നു. വിവിധ മുസ്ലീം സംഘടനകള്‍ സിനിമയ്ക്കെതിരെ പ്രതിഷേധമായി രംഗത്തെത്തിയതിറന്റ പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: