മുംബൈ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് നേരത്തെയുള്ള വിവാഹത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി പ്രസിഡന്റ് ഡോ.ഇന്ദിര ശര്‍മ. ഇരുപതുകളുടെ തുടക്കത്തിലോ അതല്ലെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് ജോലി ലഭിച്ച ഉടന്‍ തന്നെയോ വിവാഹിതരാകുന്നതിലൂടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ പരാമര്‍ശം പ്രകോപനകരമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.
ആണ്‍കുട്ടികള്‍ ജോലിക്ക് പോയി തുടങ്ങുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ക്ക് അവര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. അവര്‍ക്ക് യാതൊരുവിധത്തിലുമുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. മദ്യം ശീലമാക്കുന്നതോടെ അവരുടെ മാനസീകാവസ്ഥ തകരാറിലാകുകയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുവെന്ന് ഇന്ദിര ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഈ അഭിമുഖം വിവാദമായതോടെ ഈ തീരുമാനം ആരിലും അടിച്ചേല്‍പ്പിക്കലല്ല എന്നും എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ഇന്ദിര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: