അനുഭവങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ നമ്മെ ജീവിക്കാന്‍ സഹായിക്കുന്ന ഉപകരണം, നാം വിചാരിക്കുന്നതുപോലെ, നമ്മുടെ ശരീരമല്ല, സ്വകീയാനുഭവങ്ങളോട് കൂടിയ ഒരു വ്യക്തിയെ നാം ശാസ്ത്രീയമായി നിരീക്ഷിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. അനുഭോക്താവ് അവന്റെ ശരീരത്തിലെവിടെയുമല്ല സ്ഥിതിചെയ്യുന്നത്, അത് എല്ലാംകൊണ്ടും അവന്റെതന്നെ മാനസികഘടനയും ബുദ്ധിപരങ്ങളായ പ്രത്യേകതകളും മാത്രമാണെന്ന്. പക്ഷേ അതേ അവസരത്തില്‍ അവന്റെ മനസും ബുദ്ധിയും അതാത് പരിതസ്ഥിതികളുമായി ബന്ധപ്പെടുന്നത് ശരീരത്തിലെ ഉപകരണങ്ങള്‍ വഴിയാണെന്നത് നിര്വിവാദവുമാണ്. ഏതെങ്കിലും ഒരു വസ്തുവെ കാണുന്നതിന് നാം ഉപയോഗിക്കുന്ന ‘കണ്ണട’ എത്രത്തോളം ആ കാഴ്ചയുമായി ബന്ധമുണ്ടോ അത്രത്തോളം ബന്ധം ഒരു നിശ്ചിതകാര്യത്തിലുള്ള അനുഭവം നേടുവാന്‍ നമ്മുടെ ശരീരത്തിന്നുമുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. കണ്ണുകളെക്കൊണ്ട് നോക്കിക്കാണുന്ന കാഴ്ച കണ്ണടച്ചില്ലുകളുടെ വ്യവധാനത്താല് നിശ്ചയമായും നിറമാര്ന്നതായിരിക്കും; എങ്കിലും കണ്ണിലെ കാഴ്ചശ്ശക്തിയനുസരിച്ച് മാത്രമേ കാഴ്ചയുണ്ടാവാന് പോകുന്നുള്ളൂ. ഒരന്ധന് കണ്ണടയില്‍ക്കൂടി യാതൊന്നും കാണാന്‍ കഴിയുന്നില്ല. പച്ചയോ നീലയോ ആയ കണ്ണടയില്‍ക്കൂടി ‘വര്‍ണ്ണാന്ധ’നായ ഒരു വ്യക്തിക്ക് സാമാന്യമായ കാഴ്ചശക്തിയുള്ള മറ്റൊരു വ്യക്തിക്ക് അതേ കണ്ണടയില്‍ക്കൂടി കാണാന്‍ കഴിയുന്നതില്‍നിന്നും വളരെ വ്യത്യസ്തമായേ വസ്തുവെ കാണാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഇതില്‍നിന്നെല്ലാം തെളിയുന്നത് കാണുന്ന കാഴ്ചയുടെ ശുദ്ധി നിലകൊള്ളുന്നത് പ്രാധാനമായി നോക്കുന്ന കണ്ണിന്റെ സ്വഭാവമനുസരിച്ചായിരിക്കുമെന്നാണല്ലോ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: