ന്യൂദല്‍ഹി: ഫോഴ്സ് മോട്ടോഴ്സിന്റെ ഗുര്‍ഖ 4എക്സ്4 അടുത്ത ആഴ്ച പുറത്തിറക്കിയേക്കും. മഹീന്ദ്രയുടെ താറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരിക്കും ഈ മോഡല്‍ വിപണിയിലെത്തുക. മേഴ്സിഡസ് ബെന്‍സിന്റെ ജി വാഗണ്‍ പ്ലാറ്റ്ഫോം അധിഷ്ഠിതമാക്കിയാണ് ഗുര്‍ഖയുടെ രൂപകല്പന. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ ഗുര്‍ഖ 4എക്സ്4 ന് ആറ് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിലാണ് വില കണക്കാക്കുന്നത്.
പഴയ ഗുര്‍ഖ മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ അകത്തും പുറത്തും ഒട്ടനവധി സവിശേഷതകളോടെയാണ് ഗുര്‍ഖ 4എക്സ്4 നിരത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: