ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്ത് ഇത്തവണ ദേവസ്വം ബോര്‍ഡ് തന്നെ വ്യാപാരമേള നടത്തും. ഇതിനായി ഭൂമി അളന്നു നല്കുവാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശിവരാത്രി നാളിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഒരു മാസം നീളുന്ന വ്യാപരമേളയാണ് നടക്കുന്നത്. നേരത്തെ ദേവസ്വം ബോര്‍ഡ് ബലിതര്പ്പണചടങ്ങുകള്ക്കും വ്യാപാരമേളയ്ക്ക് നഗരസഭയുമാണ് മേല്‍നോട്ടം വഹിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞരണ്ട് വര്‍ഷമായി നഗരസഭയും ബലിത്തറകള്‍ക്ക് സൗകര്യം നല്കി പണം സമ്പാദിക്കാന്‍ തുടങ്ങിയോടെ ഇക്കുറി ദേവസ്വം ബോര്‍ഡും വ്യാപാരമേളയ്ക്ക് സ്ഥലം ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നഗരസഭയുടെ വ്യാപാരമേളയ്ക്കുള്ള സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാര്‍ക്കിന്റെയും ലേലം ഇന്നലെ നടന്നു. പ്രധാന ഭാഗങ്ങളില്‍ വന്‍ തുകയ്ക്കാണ് സ്ഥലം ലേലം ചെയ്തത്. ദേവസ്വം ബോര്‍ഡിന്റെ ലേലം ബുധനാഴ്ച നടക്കും. ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് ദീപാലങ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ അടുത്തയാഴ്ചയോടെ ആരംഭിക്കും. കഴിഞ്ഞ വര്ഷത്തെപോലെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്.
തകര്‍ന്ന് കിടക്കുന്ന കുളിക്കടവുകളുടെ അറ്റകുറ്റപ്പണിയും അടുത്ത ദിവസം തന്നെ ആരംഭിക്കും. ഇടോയ് ലെറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടിയുമായിട്ടുണ്ട്. ശിവരാത്രി കഴിഞ്ഞാലും മണപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമുണ്ട്. ജലക്ഷാമം പരിഹരിക്കുന്നതിനായി പത്ത് പ്രത്യേക ലൈനുകളും സ്ഥാപിക്കും രണ്ടുദിവസത്തേക്ക് മണപ്പുറത്ത് ഡ്രൈഡേ ആചരിക്കുവാനും ആലോചനയുണ്ട്. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ ഡ്യൂട്ടിക്കായി വിനിയോഗിക്കും. പോലീസ്, ഫയര്‍ഫോഴ്സ്, ജല അതോറിട്ടി എന്നീവകുപ്പുകളുടെ ഓഫീസുകള്‍ മണപ്പുറത്ത് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: