പെരുമ്പാവൂര്‍: സംഘടനാ പ്രവര്‍ത്തനം നടത്തുവാനും പ്രതിഷേധിക്കുവാനുമുള്ള ഹിന്ദുജനതയുടെ അവകാശത്തെ കടന്നാക്രമിക്കുന്ന എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട് പോലുള്ള ഭീകരവാദ സംഘടനകളോട് സംസ്ഥാന ദേശീയ ഭരണകൂടങ്ങള്‍ പ്രീണന നയമാണ് കാണിക്കുന്നതെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.പി.രമേഷ് പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഭരണകൂടവും പോലീസും ഇപ്പോഴും ഇതേനിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയ ഹിന്ദുസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന പോലീസ് യഥാര്‍ത്ഥ അക്രമികള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പെരുമ്പാവൂര്‍, ഓടയ്ക്കാലി, വല്ലം, കണ്ടന്തറ, പട്ടിമറ്റം, മൂവാറ്റുപുഴ മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങളില്‍ പ്രകടനത്തെ നേരിടാനുറച്ച് ആയുധങ്ങളുമായാണ് ചില ഭീകരമുസ്ലീം സംഘടനകള്‍ തയ്യാറെടുത്തിരുന്നത്. മറ്റുള്ള സംഘടനകളെ പ്രതിഷേധത്തിനും പ്രകടനത്തിനും അനുവദിക്കില്ലെന്ന മുന്‍നിശ്ചയപ്രകാരമാണ് ഇവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് താഴം പാലത്തിന് സമീപത്ത് വച്ച് ആക്രമികള്കല്ലെറിഞ്ഞെതിനാലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഏകപക്ഷീയമായാണ് കേസെടുത്തിരിക്കുന്നത്.
ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഹിന്ദുസംഘടനാ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും, സാജുപോള്‍ എംഎല്‍എയും മൗനം വെടിയണമെന്നും, പെരുമ്പാവൂരിലെ ഭീകര പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും കുറിച്ച് സത്യസന്ധമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പെരുമ്പാവൂരില്‍ ഐക്യവേദിയുടെ പ്രകടനത്തെ കടന്നാക്രമിച്ചവരുടെ ചിത്രങ്ങളെടുക്കാന്‍ ചില പോലീസുദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇതിനെല്ലാമെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും രമേഷ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.പി.അപ്പു, ബിഎംഎസ് മേഖലാ സെക്രട്ടറി പി.ഇ.വിജയന്, ബിജെപി ദേശീയസമിതി അംഗം അഡ്വ.രാജഗോപാല്‍, സംസ്ഥാന സമിതി അംഗം കെ.അജിത് കുമാര്‍, കെ.ജി.പുരുഷോത്തമന്, എസ്.സി.ബാബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: