മുംബൈ: തനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തുകൊണ്ടുപോയാല്‍ ആയിരങ്ങള്‍ പിന്നാലെ വരുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. തന്നെ എവിടേക്ക് കൊണ്ടുപോയാലും ആയിരക്കണക്കിന് ഹിന്ദുക്കള്‍ തനിക്കൊപ്പമുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ പ്രസംഗം മൂലം കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ എന്ത് പ്രശ്നം ഉണ്ടായെന്ന് കാണിച്ചുതരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
തൊഗാഡിയക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം പ്രസംഗിച്ച മഹാരാഷ്ട്രയിലെ നാന്ദേഡിലും ഭോകാറിലും ശിവസേന ബന്ദിന് ആഹ്വാനം ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഗാഡിയക്കെതിരെ കേസെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ആന്ധ്രാപ്രദേശ് നിയമസഭാംഗവും എംഎഎം നേതാവുമായ അക്ബറുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ചുവെന്നതാണ് തൊഗാഡിയക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ഒവൈസിയുടെ നടപടിയോട് പ്രതികരിക്കുക മാത്രമാണ് തൊഗാഡിയ ചെയ്തത്. പോലീസുകാരെ മാറ്റി നിര്‍ത്തി പതിനഞ്ച് മിനിട്ട് സമയം തന്നാല്‍ ഹിന്ദുക്കളെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നു ഒവൈസിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: