ന്യൂദല്‍ഹി: പുതിയ ബാങ്ക് ലൈസന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ആനന്ദ് സിന്‍ഹ. ബാങ്കിംഗ് ലൈസന്‍സ് നിയമങ്ങള്‍ സംബന്ധിച്ച്സംയുക്ത തീരുമാനത്തില്‍ ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും ഉടന്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്കുന്നതില് അപകട സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: