ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റഡാര്‍ സംവിധാനം തകരാറിലായത് നിരവധി വിമാനങ്ങള്‍ വൈകാന്‍ കാരണമായി. റഡാര്‍ തകരാറിലയതോടെ വ്യോമസുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സാങ്കേതിക തകരാര്‍ മൂലമാണ് റഡാര്‍ പ്രവര്‍ത്തനം മുടക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിശദീകരണം. ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ തയാറാക്കുന്നതും നിയന്ത്രിക്കുന്നതും. 2010ലും 2012ലും സമാനമായ സംഭവം ദല്‍ഹി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.
എയര്‍പോര്‍ട്ട് അതോറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ നേവിഗേഷന്‍ ആന്റ് സര്‍വെയ്ലന്‍സിന് കീഴിലാണ് റഡാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ ബംഗളുരു ആസ്ഥാനമായുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ജി.എം.ആറും ദല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമാണ് കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: