ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിക്കെതിരേ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അപകീര്‍ത്തിക്കേസ് നല്കി. കമല്‍ഹാസനുമായി ബന്ധപ്പെട്ടു കരുണാനിധി നടത്തിയ പരാമര്‍ശമാണു കേസിനാസ്പദം. കരുണാനിധി നടത്തിയതു ചെറിയ ആരോപണം അല്ലെന്നും ഈ സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ജയലളിത അറിയിച്ചു.
പണസമാഹരണത്തിനായി നടത്തിയ പരിപാടിയില്‍ മാധ്യമങ്ങളിലൂടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എംജിആറിനു വേണ്ടത്ര പബ്ലിസിറ്റി ലഭിക്കാന്‍ കമല്ഹാസന് ശ്രമിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജയലളിത അദ്ദേഹത്തിനു (എംജിആര്‍) കത്തെഴുതിയതായി കരുണാനിധി ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമല്‍ഹാസന്റെ പുതിയ സിനിമ വിശ്വരൂപം നിരോധിക്കാന്‍ ജയലളിത ശ്രമിച്ചതെന്നും കരുണാനിധി കുറ്റപ്പെടുത്തി.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും ഇക്കാര്യം കോടതിയില്‍ തെളിയിക്കുമെന്നും കരുണാനിധി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: