ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ഭായ് തൊഗാഡിയക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലാണ് തൊഗാഡിയക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ആന്ധ്രാപ്രദേശ് നിയമസഭാംഗവും എംഎഎം എന്ന പാര്‍ട്ടിയുടെ നേതാവുമായ അക്ബറുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ചുവെന്നതാണ് തൊഗാഡിയക്കെതിരെയുള്ള ആരോപണം. ഹിന്ദുക്കള്‍ക്കെതിരെ ആന്ധ്രാപ്രദേശിലെ അദിലാബാദ് ജില്ലയില്‍ അത്യന്തം പ്രകോപനപരമായി പ്രസംഗിച്ച ഒവൈസിയുടെ നടപടിയെയാണ് തൊഗാഡിയ വിമര്‍ശിച്ചത്. പോലീസുകാരെ മാറ്റിനിര്‍ത്തി പതിനഞ്ച് മിനിറ്റ് സമയം തന്നാല്‍ ഹിന്ദുക്കളെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഒവൈസി പ്രസംഗിച്ചത്.
തൊഗാഡിയക്കെതിരെ നടപടി വേണമെന്നുതന്നെയാണ് നിര്ദ്ദേശത്തിന്റെഅര്ത്ഥമെന്ന് കേന്ദ്രസര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ തൊഗാഡിയക്കെതിരെ നടപടിയെടുത്തേ പറ്റൂവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്.പി.എന്‍. സിംഗും വ്യക്തമാക്കി. ജനുവരി 22 ന് മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് തൊഗാഡിയ എംഐഎം നേതാവിന്റെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഒവൈസിയെപ്പോലുള്ളവരുടെ ഭീഷണിക്ക് വഴങ്ങുന്ന ഭീരുക്കളല്ല ഹിന്ദുസമൂഹമെന്നും അവര്‍ ശക്തിസ്വരൂപിണിയായ ദേവിയെ ആരാധിക്കുന്നവരാണെന്നും തൊഗാഡിയ പറഞ്ഞിരുന്നു.
നിയമവാഴ്ചയെ വെല്ലുവിളിച്ച ഒവൈസിക്കെതിരെ കേസെടുക്കാന്‍ ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ മൗനം പാലിച്ചു. ഒടുവില്‍ ജനങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമുയരുകയും കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്.
ഒവൈസിക്കെതിരെ കേസെടുക്കേണ്ടിവന്നതില് രോഷാകുലരായ മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കാനാണ് തൊഗാഡിയക്കെതിരെ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഒവൈസിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടിയ ദിവസംതന്നെ കേന്ദ്രസര്‍ക്കാര്‍ തൊഗാഡിയക്കെതിരെ നടപടിക്ക് സമ്മര്‍ദ്ദം ചെലുത്തിയത് ഇതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിര്‍ദ്ദേശം ലഭിച്ചയുടന്‍ തൊഗാഡിയക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: