ടെഹ്റാന്: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താമെന്ന അമേരിക്കയുടെ ക്ഷണം ഇറാന് പരമോന്നത നേതാവ് തള്ളി. വര്‍ഷങ്ങളായി ഇറാനുമേല്‍ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയിലൂടെ ധാരണയിലെത്താമെന്ന നിര്‍ദ്ദേശമാണ് അമേരിക്ക മുന്നോട്ട് വച്ചത്.
എന്നാല്‍ ഇറാന് നേരെ തോക്കൂചൂണ്ടി ധാരണയിലെത്താമെന്നുള്ള കണക്കുകൂട്ടലാണ് അമേരിക്കയുടേതെന്നും ഇത്തരത്തിലുള്ള നീക്കത്തില്‍ അധൈര്യപ്പെടുന്ന രാജ്യമല്ല ഇറാനെന്നും ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി പറഞ്ഞു. അദ്ദേഹത്തിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രസ്താവനയുടെ ഭാഗങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടിയാലോചനക്കുള്ള അമേരിക്കയുടെ ക്ഷണത്തില്‍ ചിലര്‍ സന്തുഷ്ടരാണെന്നും എന്നാല്‍ ഇതുവഴി ഒരുപ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഖമേനി ചൂണ്ടിക്കാട്ടി. താനൊരു നയതന്ത്രജ്ഞനല്ലെന്നും വിപ്ലവകാരിയാണെന്നും അദ്ദഹം ഓര്‍മ്മിപ്പിച്ചു. മധ്യപൂര്വ്വരാഷ്ട്രങ്ങളില് നയങ്ങള്‍ പരാജയപ്പെടുന്ന അമേരിക്കക്ക് സഹായഹസ്തമാവശ്യമുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആണവപ്രശ്നം പരിഹരിക്കാന്‍ ഇറാന് നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖമേനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: