കൊട്ടാരക്കര: ഹിന്ദുഐക്യവേദി കൊട്ടാരക്കര താലൂക്ക് സമ്മേളനം 17ന് എഴുകോണില്‍ നടക്കും. എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി ജി. വിശ്വംഭരന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
സി.കെ. ബാലാജി (ഭാരതീയ കുറവര്‍ ധര്‍മ്മ സേവാസംഘം സംസ്ഥാന പ്രസിഡന്റ്), എ.എന്‍. ശശിധരന് (പാണര്‍ സമാജം സംസ്ഥാനസെക്രട്ടറി), നെടുവത്തൂര്‍ ചന്ദ്രശേഖരന് (വേളാര്‍ സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്), ഡോ. സന്തോഷ് ഉണ്ണിത്താന് (എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രതിനിധി), ചെങ്ങമനാട് രാജന് (സാംബവര്‍ മഹാസഭ താലൂക്ക് പ്രസിഡന്റ്), വി. ലക്ഷ്മണന് ആചാരി (വിശ്വകര്‍മ്മസഭ താലൂക്ക് പ്രസിഡന്റ്), കൊട്ടാരക്കര കൃഷ്ണന്‍കുട്ടി (വീരശൈവസഭ ജില്ലാ പ്രസിഡന്റ്), എസ്.എന്‍.പുരം അനില്‍കുമാര്‍ (കെപിഎംഎസ് താലൂക്ക് വൈസ്പ്രസിഡന്റ്), ആര്. രാജ്മോഹന്‍ (സിദ്ധനര്സഭ താലൂക്ക് സെക്രട്ടറി) തുടങ്ങി വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കള്‍ സംസാരിക്കും.
വൈകിട്ട് നാലിന് ചീരങ്കാവ് ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. എഴുകോണ്‍ ജംഗ്ഷനില്‍ സമാപിക്കും. 10ന് താലൂക്കിലെ നൂറുകേന്ദ്രങ്ങളില്‍ സന്ദേശം വിളിച്ചറിയിച്ച് പതാകദിനം നടത്തും. സമ്മേളനത്തിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളില്‍ കണ്‍വന്‍ഷനും സെമിനാറുകളും പൂര്‍ത്തിയായി വരുന്നു. സ്വാമി വിവേകാനന്ദന്റെ 150 ജയന്തി പ്രമാണിച്ച് ഹിന്ദുത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചകളും നടന്നുവരുന്നു.
സമ്മേളനത്തിന്റെ വിജയത്തിനായി എഴുകോണില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയില്‍ അടുത്തകാലത്തായി നടക്കുന്ന സംഭവങ്ങളെ ഹിന്ദുസമൂഹം ആശങ്കയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൈനാഗപ്പള്ളി സ്കൂള്‍ എംബ്ലത്തില്‍ നിന്ന് വിളക്കും വീണയും മാറ്റി തുടങ്ങിയ ആസൂത്രിത നീക്കം അവസാനം എത്തി നില്‍ക്കുന്നത് ഓയൂരിലെ ഹിന്ദുവിന്റെ സ്ഥാപനത്തിന് നേരെ മുസ്ലീം ഐക്യവേദി പുറപ്പെടുവിച്ച ഫത്വയിലാണ്. ഇങ്ങനെ ഒരു ഡസനിലധികം സംഭവങ്ങള്‍ ഉണ്ടായിട്ടും ജില്ലാഭരണകൂടവും പോലീസും തുടരുന്ന നിസംഗത അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിന്റെ രക്ഷയ്ക്ക് ഹിന്ദുമാത്രമേയുള്ളു എന്ന് സമൂഹം തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, നേതാക്കളായ എസ്. രാജേന്ദ്രന്, രാജഗോപാല്‍, ഗോപാലകൃഷ്ണനുണ്ണിത്താന്‍, ആര്. വേണു, ശ്രീനിവാസന്, കെ.വി. സന്തോഷ്ബാബു, ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: