കോട്ടയം: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വരള്‍ച്ച നേരിടാന്‍ ആവശ്യമായ മുന്നൊരുക്കവും ആലോചനയുമില്ലാതെ ജില്ലാ ഭരണകൂടം നിസ്സംഗത തുടരുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റി തുടങ്ങി. കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് പലരും.
ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുടിവെള്ള പദ്ധതികളാണ് ജനങ്ങളുടെ ആശ്രയം. എന്നാല്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പല കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ലോറിയില്‍ വെള്ളം എത്തിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല.
പഞ്ചായത്തിന്റെ തനതു പണ്ട് ഉപയോഗിച്ചു കുടിവെള്ള വിതരണം ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യവും ശക്തമാണ്. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: