വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ ദീപാവലിയെ സ്മരിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കണമെന്ന ആവശ്യത്തിന് യുഎസ് പ്രതിനിധി സഭയിലെ ആദ്യ ഹിന്ദു അംഗമായി തുള്‍സി ഗബാര്‍ഡിന്റെ പിന്തുണ. ഇതു സംബന്ധിച്ച് പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ തുള്‍സി പിന്തുണച്ചു.
സഭയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഇന്ത്യന്‍ വംശജയായ അമി ബെര, ഡെമോക്രാറ്റിക് പ്രതിനിധകളായ കാര്‍ലോണ്‍ മലോനി, ഗ്രെയ്സ് മെങ്ക് എന്നിവര്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ക്രിസ്മസും ഈദും പോലെ അമേരിക്കയില്‍ ആഘോഷിക്കപ്പെടുന്ന വിശേഷ ദിനമാണ് ദീപാവലിയെന്നു പ്രമേയം ചൂണ്ടിക്കാട്ടി. തിന്മയ്ക്കെതിരെ നന്മയുടെയും ഇരുട്ടിനെതിരേ വെളിച്ചത്തിന്റെയും അജ്ഞതയ്ക്കെതിരേ അറിവിന്റെയും വിജയത്തെ സൂചിപ്പിക്കുന്ന ദീപാവലി ആദരിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പടുന്നു.
ആത്മബോധത്തിന്റെയും നേരിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് ദീപാവലി ആഘോഷമെന്ന് തുള്‍സി പറഞ്ഞു. രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ ഭാഗവും നന്മയുടെ വിജയാഘോഷവുമായ ദീപാവലിക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: