കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിസിഡിഎ ബജറ്റ് ജനകീയ ബജറ്റാക്കാന് ചര്‍ച്ചയാരംഭിച്ചു. ജിസിഡിഎ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നതാവും അടുത്ത ബജറ്റ്. ഇതിനാവശ്യമായ നയരൂപീകരണത്തിന് ചെയര്മാന് എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രീ-ബജറ്റ് ചര്‍ച്ചയില്‍ നഗരത്തിലെ ഈ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
അതോറിട്ടി പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞ പ്രധാന നിര്‍ദേശങ്ങള്‍. മുന്‍ അധ്യക്ഷന്മാരായ കെ.ബാലചന്ദ്രന്, ജോസഫ് തോമസ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് പി.സി. സിറിയക്, മുന്‍ ചീഫ് എഞ്ചിനിയര്‍ കുര്യന് മാത്യു, കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്നു വിരമിച്ച ചീഫ് എഞ്ചിനീയര്‍ കാര്ത്തികേയന്, എലിസബത്ത്, വ്യാപാരമേഖലയില്‍ നിന്നുള്ള ഇ.എസ്. ജോസ് ഉള്‍പ്പടെ ഇരുപതോളം പേരാണ് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്കാന് യോഗത്തില്‍ എത്തിയത്.
ജലഗതാഗതം ഭാവിയില്‍ കൊച്ചിയുടെ ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരമാകുമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. ഈ സാഹചര്യത്തില്‍ ജലഗതാഗത പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ജിസിഡിഎയെ നിയോഗിക്കുന്നത് പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനും സഹായകരമാകും. ഈ നിര്‍ദേശം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബജറ്റിനു മുമ്പേ സര്‍ക്കാരിന് കത്തുനല്‍കുമെന്ന് എന്‍.വേണുഗോപാല്‍ പറഞ്ഞു.
ചാത്യാത്ത് മുതല്‍ വരാപ്പുഴ വരെ നീളുന്ന റിങ് റോഡിന് പ്രാമുഖ്യം നല്‍കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. നഗര ഗതാഗതം സുഗമമാക്കുന്നതിനായി 64 കി.മീറ്റര്‍ റിംഗ് റോഡാണ് ഇതില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതുള്‍പ്പടെ ആദ്യഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ട വികസനവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ്.
മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ടം കടന്ന് പോകുന്ന ചാത്യാത്ത് മുതല്‍ മാടവന വരെയാണ് റിംഗ് റോഡിന്റെ രൂപകല്പന. അരൂര്‍ എന്‍.എച്ച് 47, മറൈന്‍ഡ്രൈവ് മുതല്‍ എന്‍.എച്ച് 17, 47 സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, നെടുമ്പാശേരി എയര്‍പോര്‍ട്ട് തുടങ്ങി പ്രധാന റോഡുകളിലും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലായിരിക്കും റിംഗ് റോഡ് നിര്‍മാണം. റോഡിന്റെ ജനറല്‍ അലൈന്മെന്റ് സംബന്ധിച്ച ആദ്യപഠനം പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: