ന്യൂദല്‍ഹി: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുജറാത്ത് സ ര്‍ക്കാരിന്റെ ശുഷ്കാന്തി വികസനോന്മുഖ ഭരണമെന്ന യുപിഎയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുപിഎയുടെ നീക്കം. എന്നാല്‍ മികച്ച വികസന മാതൃകകള്‍ക്കായി അവര്‍ക്കു ഗുജറാത്തിനെ ആശ്രയിക്കേണ്ടിവരും. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍, യുപിഎയിലെ കോ ണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറെ പിന്നിലാണെന്നതും അവരുടെ ആശങ്കയേറ്റുന്നു. അതിനാല്‍ത്തന്നെ വികസനം പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുപിഎയ്ക്കാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര പുനരുദ്ധാരണ പദ്ധതിക്കു കീഴില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കും.
കേന്ദ്ര നഗര വികസന മന്ത്രാലയം മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍വക്കുന്ന പദ്ധതികളിലധികവും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയവയാണ്.ആസൂത്രിതമായ ട്രാഫിക് സംവിധാനം. റോഡ് നിര്‍മാണ പദ്ധതികള്‍, സുരക്ഷിതമായ പൊതുഗതാഗതം എന്നിവിയുടെ കാര്യത്തില്‍ ഗുജറാത്ത് മോഡല്‍ സ്വീകരിക്കാന്‍ മന്ത്രാലയും നിര്‍ദേശിക്കുന്നു. സ്വകാര്യമേഖലയുടെ പൂര്‍ണ മുതല്‍ മുടക്കില്‍ റിങ് റോഡുകള്‍ നിര്‍മിച്ച സൂററ്റ് പദ്ധതി അവയില്‍ ഒന്നുമാത്രം. ബിജെപി ഭരിക്കുന്ന മറ്റൊരു സം സ്ഥാനമായ കര്‍ണാടകയും വികസനത്തിന്റെകാര്യത്തില് മോശമല്ല. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം കര്‍ണാടകയിലേതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനത്തിന്റെ ക്രെഡിറ്റ് തങ്ങളുടേതുകൂടിയാക്കി മാറ്റാന്‍ യുപിഎ ശ്രമിക്കുന്നുണ്ട്. 2014നു മുന്‍പ് വിവിധ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു 15,000കോടി രൂപയോളം അനുവദിക്കാന്‍ നഗരവികസന മന്ത്രാലയത്തോട് കേന്ദ്രം നിര്‍ദേശിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: