ചെന്നൈ: വിശ്വരൂപവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരശീലയ്ക്കു പിന്നില്‍ മറയുമ്പോള്‍ ഒടുവിലത്തെ ചിരി കമല്‍ ഹാസന്.
പ്രതിഷേധവുമായി രംഗത്തെത്തിയ മുസ്ലീം സംഘടനകളുമായുണ്ടാക്കിയ ധാരണ പ്രകാരം വിശ്വരൂപത്തിന്റെ ഒരു ദൃശത്തില്പ്പോലും കത്രിക വീഴില്ലെന്നാണു റിപ്പോര്‍ട്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കമല്‍ ദൃശ്യങ്ങള്‍ എഡിറ്റു ചെയ്യണമെന്ന പിടിവാശിയില്‍ നിന്നു മുസ്ലീം സംഘടനകളെ പിന്തിരിപ്പിക്കുകയായിരുന്നു. പകരം വിവാദ ദൃശ്യങ്ങള്‍ വരുന്ന ഭാഗത്തെ സൗണ്ട് എഡിറ്റു ചെയ്തു നിശബ്ദമാക്കും.
ചിത്രത്തില്‍ ആകെ ഏഴു മാറ്റങ്ങള്‍ക്കാണു കമല്‍ തയാറായിരിക്കുന്നത്. അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച സാഹചര്യത്തില്‍ കമല്‍ഹാസനും തമിഴ്നാട് സര്‍ക്കാരും കേസുകള്‍ പിന്‍വലിച്ചു. ഫെബ്രുവരി ഏഴിന എട്ടിനോ വിശ്വരൂപം തമിഴ്നാട്ടില്‍ പ്രദര്‍ശനമാരംഭിക്കും.
തമിഴ്നാട് ഹോം സെക്രട്ടറി ആര് രാജഗോപാലിന്റെ സാന്നിധ്യത്തില്‍ മൂന്നു മണിക്കൂറോളമാണ് കമലും മുസ്ലിം സംഘടനകളും തമ്മില്‍ ചര്‍ച്ച നടത്തിയത്. 15 എതിര്‍പ്പുകളാണ് മുസ്ലീം സംഘടനകള്‍ ഉന്നയിച്ചത്. അമേരിക്കയില്‍ ബോംബ് സ്ഫോടനം നടത്താനുള്ള നൈജീരിയന്‍ മുസ്ലീമിന്റെ ശ്രമം കമല്‍ ചെയ്ത നായക കഥാപാത്രം പരാജയപ്പെടുത്തുന്ന ക്ലൈമാക്സ്, പ്രായപൂര്‍ത്തിയാകാത്ത മകനോട് ആയുധം തിരയാന്‍ മുസ്ലീം ഭീകരന് ആവശ്യപ്പെടുന്ന രംഗം, അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെന്ന സംശയത്താല്‍ പിടിക്കുന്ന വ്യക്തിയെ പരസ്യമായി തൂക്കു ന്നതിനു മുന്‍പ് പ്രാര്‍ഥന നടത്തുന്ന ദൃശ്യം എന്നിവക്കെതിരേയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍. എന്നാല്‍ ദൃശ്യങ്ങള്‍ മുറിച്ചുമാറ്റുന്നതു ചിത്രത്തിന്റെ കഥാഗതിയെ സാരമായി ബാധിക്കുമെന്നു കമല്‍ വാദിച്ചു. മാത്രമല്ല ആരോ ത്രിഡിയെന്ന നവീന സാങ്കേതിക വിദ്യയാണ് തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അതിനാല്‍ത്തന്നെ വിഷ്വല്‍ എഡിറ്റിങ്ങിന് ഹോളിവുഡിന ആശ്രയിക്കേണ്ടിവരുമെന്നും കമല്ഹാസന് വിശദീകരിച്ചു. അങ്ങനെയായാല്‍ വിശ്വരൂപത്തിന്റെ റിലീസിങ് ഇനിയും 20 ദിവസത്തിലധികം വൈകുമെന്നും കമല്‍ ചൂണ്ടിക്കാട്ടിയത്രെ. സാങ്കേതിക കാരണങ്ങള്‍ക്കൊപ്പം തൊഴില്‍പരവും വ്യക്തിപരവുമായ സ്ഥിതിഗതികളും സംഘടനാ പ്രതിനിധികളെ ബോധ്യപ്പെടുത്താനും കമലിനു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അവര്‍ കടുംപിടുത്തത്തില്‍ നിന്നു പിന്മാറുകയായിരുന്നു.
100 കോടി മുതല്‍മുടക്കുള്ള കമല്‍ ചിത്രം വിശ്വരൂപം മുസ്ലീം വിരുദ്ധ ദൃശ്യങ്ങളുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് വിവാദത്തിലായത്. ഇതോടെ ജനുവരി 25 നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസിങ് തമിഴ്നാട്ടില്‍ നടന്നില്ല. ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്ന ആശങ്കയെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ചിത്രത്തിനു 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു സര്‍ക്കാര്‍ നടപടിക്കെതിരേ കമല്‍ ഹാസന് കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഡിവിഷന് ബഞ്ച് നിരോധനം പുനസ്ഥാപിച്ചുവിവാദം ആളിക്കത്തിയതോടെ കമല്ഹാസന് രാജ്യം വിടുമെന്നു ഭീഷണി മുഴക്കി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുസ്ലീം സംഘടനകളും കമലും തമ്മില്‍ സമവായ ചര്‍ച്ചകള്‍ക്കു കളമൊരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: