ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ലക്ഷ്യമിട്ട് മുന്നോട്ട് കുതിക്കുമ്പോള്‍ ചെല്‍സിയുടെ ചാമ്പ്യ ന്‍ഷിപ്പ് സ്വപ്നങ്ങള്‍ക്ക് വിരാമമാകുന്നു. ലീഗില്‍ തങ്ങളുടെ 25-ാം റൗണ്ടില്‍ യുണൈറ്റഡ് (1-0) ഫുള്‍ഹാമിനെ കീഴടക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി ന്യൂകാസിലിനോട് പരാജയപ്പെട്ടു (3-2). മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്സണലും വിജയം കണ്ടു.
ഫുള്‍ഹാമിനെതിരായ പോരാട്ടത്തില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണിയാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 79-ാം മിനിറ്റില്‍ റൂണി എതിരാളിയുടെ വലയില്‍ പന്തെത്തിച്ചു. ജയത്തോടെ യുണൈറ്റഡ് രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 10 പോയിന്റിന്റെ ലീഡ് കരസ്ഥമാക്കി. യുണൈറ്റഡിന് 62 പോയിന്റും സിറ്റിക്ക് 24 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റും ചെല്‍സിക്ക് 36 പോയിന്റുമാണുള്ളത്.
ന്യൂകാസിലിനെതിരെ 2-1ന് മുന്നിട്ടുനിന്നശേഷം രണ്ട് ഗോളുകള്‍ വഴങ്ങി ചെല്‍സി തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 41-ാം മിനിറ്റില്‍ ഗ്വിറ്റാരസിന്റെ ഗോളിലൂടെ ന്യൂകാസില്‍ ആദ്യം ലീഡ് നേടി. എന്നാല്‍ ആറ് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയതോടെ ചെല്‍സി മുന്നിലെത്തി. 55-ാം മിനിറ്റില്‍ ഫ്രാങ്ക് ലംപാര്‍ഡും 61-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയുമാണ് ചെല്‍സിക്കുവേണ്ടി ലക്ഷ്യം കണ്ടത്. പിന്നീട് 68, 90 മിനിറ്റുകളില്‍ സിസോകോ രണ്ട് തവണ ചെല്‍സിയുടെ വല ചലിപ്പിച്ചതോടെ വിജയം ന്യൂകാസിലിന് സ്വന്തമായി.
സ്റ്റോക്ക് സിറ്റിക്കെതിരേ ആഴ്സണല്‍1-0ത്തിനു വിജയതീരമണഞ്ഞു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ 78-ാം മിനിറ്റില്‍ ജര്‍മ്മന്‍ താരം ലൂക്കാസ് പൊഡോള്‍സ്കിയാണ് ആഴ്സണലിനു വിജയം ഒരുക്കിയത്.
മറ്റ് മത്സരങ്ങളില്‍ റീഡിംഗ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെയും വെസ്താം ആന്‍ഡി കരോള്‍ നേടിയ ഏകഗോളിന് സ്വാന്‍സീയെയും കീഴടക്കി. റീംഗിന്റെ രണ്ട് ഗോളുകളും ജിമ്മി കെബെയുടെ വകയായിരുന്നു. വീഗന്‍ അത്ലറ്റിക് സതാമ്പ്ടണെയും (2-2) എവര്ട്ടണ് ആസ്റ്റണ്‍ വില്ലയെയും (3-3) സമനിലയ്ക്കു പിടിച്ചു. ക്യൂപിആര്‍ നോര്‍വിച്ച് പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: