മട്ടാഞ്ചേരി: കൊച്ചി ഹോര്‍ട്ടികള്‍ച്ചറല്‍ ഫോറവും ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഫോര്‍ട്ട് കൊച്ചി ഫ്ലവര്‍ഷോയുടെ ഭാഗമായി വിവിധ മതസരങ്ങള്‍ സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്ക് മാത്രമായി ചിത്രരചനാ മത്സരം, ചലച്ചിത്രഗാന മത്സരം, പുഞ്ചിരി മത്സരം, ക്വിസ് മത്സരം, ബേബി ക്യൂന്‍, ബേബികിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. പെണ്‍കുട്ടികള്‍ക്കായി ഇരുചക്ര വാഹന പുഷ്പാലങ്കാര മത്സരവും ഉണ്ട്. ഇതിന് പുറമെ ബൊക്കെ അറേജ്മെന്റ് മത്സരം, പശ്ചിമകൊച്ചിയിലെ വീടുകളില്‍ ഒരുക്കിയിട്ടുള്ള മികച്ച പൂന്തോട്ടത്തിനും അടുക്കളത്തോട്ടത്തിനും സമ്മാനങ്ങള്‍ നല്‍കും.
ഇന്ത്യയുടെ ഭൂപടം പൂക്കള്‍കൊണ്ട് അലങ്കരിക്കുന്ന ഫ്ലവര്‍ ഇന്ത്യ എന്ന മത്സരവും ഫ്ലവര്‍ഷോയുടെ ഭാഗമായി നടക്കും. പ്രദര്‍ശന ദിവസങ്ങളില്‍ സന്ധ്യകളില്‍ ഗാനമേള, ഗസല്‍, ജുഗല്‍ബന്ധി, നൃത്തനൃത്യങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പ്രദര്‍ശനത്തിന്റെ ഭാഗമായി കൂണ് കൃഷി, ഓര്‍ക്കിഡ് കൃഷി, തേനീച്ച വളര്‍ത്തല്‍, മട്ടുപ്പാവ് കൃഷി, അടുക്കളത്തോട്ടം, പൂക്കളുടേയും ചെടികളുടേയും പരിപാലനം എന്നിവ സംബന്ധിച്ച് ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് ടി.വിദ്യാസാഗര്‍, ഹോര്‍ട്ടി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മെയ്ജോ കെ.അഗസ്റ്റിന്, സെക്രട്ടറി ഷമിര്‍ വളവത്ത് എന്നിവര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫോറത്തിന്റെ ഫോര്‍ട്ട് കൊച്ചി ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 8547744422, 0484 2118111.
പ്രതികരിക്കാൻ ഇവിടെ എഴുതുക: