അലഹബാദ്: ഈ രാജ്യത്തെ സന്ന്യാസിമാര്‍ക്കും ആചാര്യന്മാര്ക്കും പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി. അല്ലാതെ ഭീകരവാദിയായ ഹഫീസ് സയീദിനെപ്പോലുള്ളവരല്ല അത് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് എന്‍ഡിഎ ഘടകകക്ഷി കൂടിയായ ജെഡിയുവിനാണ് ബിജെപി ഇതുസംബന്ധിച്ച മറുപടി നല്‍കിയത്.
സന്ന്യാസിമാരായിരിക്കില്ല എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന ജെഡിയു വക്താവ് ശിവാനന്ദ തിവാരിയുടെ പ്രസ്താവനയോട് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇങ്ങനെ പ്രതികരിച്ചത്. കുംഭമേളയില്‍ സമ്മേളിച്ച സന്ന്യാസിമാരും വിഎച്ച്പി നേതാക്കളും ചേര്‍ന്ന് 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതിനോട് പ്രതികരിച്ചാണ് തിവാരി രംഗത്തുവന്നത്.
ഈ പ്രസ്താവന അനാവശ്യമാണെന്ന് നഖ്വി പറഞ്ഞു. ഹാഫീസ് സയീദാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കേണ്ടത്. ആചാര്യന്മാര്ക്കും സന്ന്യാസിമാര്‍ക്കും അതിനുള്ള അവകാശമില്ലേ ? ചില ആള്ക്കാര് കപടമതേതരവാദികള് ചമഞ്ഞ് നടക്കുകയാണ്. ഇവര്‍ക്ക് ദേശീയതയും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും നഖ്വി ചൂണ്ടിക്കാട്ടി.
ബിജെപി നശീകരണരാഷ്ട്രീയത്തില് വിശ്വസിക്കുന്നില്ല. മാത്രമല്ല മുന്നണി ബന്ധങ്ങള്‍ തകര്‍ക്കാനും ആഗ്രഹിക്കുന്നില്ല. ബന്ധം തകര്‍ക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ നിലനിര്‍ത്താനാകട്ടെ വളരെ ക്ലേശവും. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതസമയത്ത് പ്രഖ്യാപിക്കും. അതില്‍ ബിജെപിക്കോ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കോ ആശയക്കുഴപ്പമൊന്നുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും മോദി പാര്‍ട്ടിയിലെ കരുത്തും കഴിവുമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ പൊതുസമ്മതി ദിനംപ്രതി രാജ്യത്തെമ്പാടും വര്‍ധിച്ചുവരികയാണ്, നഖ്വി പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ മുസ്ലീംപുരോഹിതരില് നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന പാര്‍ട്ടിക്ക് ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ അര്‍ഹതയില്ലെന്നായിരുന്നു ശിവാനന്ദ തിവാരിയുടെ പ്രസ്താവനയെക്കുറിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ച് പ്രതികരിച്ചത്. ദല്‍ഹി പള്ളിയിലെ മുഖ്യപുരോഹിതന്‍ ഷാഹി ഇമാമിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന, വിവിധ വിഷയങ്ങളില്‍ മുസ്ലീംപുരോഹിതന്മാരുടെ വാക്കുകേള്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ സന്ന്യാസിമാര്‍ക്കും ആചാര്യന്മാര്ക്കും അവകാശമില്ലെന്നു പ്രസ്താവിക്കാന്‍ യാതൊരു അധികാരവുമില്ല, ബല്‍ബീര്‍ പുഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: